Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Learn

ത​ല​ച്ചോ​റി​നെ​ക്കു​റി​ച്ചു പ​ഠി​ക്കാം, വീ​ഡി​യോ എ​ടു​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന്യൂ​​​റോ സ​​​യ​​​ൻ​​​സ് പ​​​ഠ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ സി​​​ൽ​​​വ​​​ർ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സെ​​​പ്റ്റം​​​ബ​​​ർ 14 മു​​​ത​​​ൽ 16 വ​​​രെ ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌ട്ര ട്രാ​​​ൻ​​​സ്‌​​​ലേ​​​ഷ​​​ണ​​​ൽ ന്യൂ​​​റോ​​​സ​​​യ​​​ൻ​​​സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് (ICTN 2026) സ്‌​​​കൂ​​​ൾ-​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബ്ബി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

ത​​​ല​​​ച്ചോ​​​റി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​വും മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​വും ന്യൂ​​​റോ​​​ഡെ​​​വ​​​ല​​​പ്മെ​​​ന്‍റും ന്യൂ​​​റോ​​​ഡി​​​ജെ​​​ന​​​റേ​​​റ്റീ​​​വ് രോ​​​ഗ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച ശാ​​​സ്ത്രീ​​​യ ബോ​​​ധം ജ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ച് യു​​​വ​​​ത​​​ല​​​മു​​​റ​​​യി​​​ൽ വ​​​ള​​​ർ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. സ്‌​​​കൂ​​​ൾ ത​​​ല​​​ത്തി​​​ലും, കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലു​​​മാ​​​യി അ​​​ഞ്ച് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ആ​​​ണ് ഉ​​​ണ്ടാ​​​വു​​​ക.

ഷോ​​​ർ​​​ട്ട് വീ​​​ഡി​​​യോ, റീ​​​ൽ​​​സ്, സ്റ്റി​​​ൽ മോ​​​ഡ​​​ൽ നി​​​ർ​​​മാ​​​ണം, പോ​​​സ്റ്റ​​​ർ ര​​​ച​​​ന, പെ​​​യി​​​ന്‍റിം​​​ഗ് എ​​​ന്നീ അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഏ​​​ഴ് വി​​​ഷ​​​യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് മ​​​ത്സ​​​രം.

മ​​​ത്സ​​​ര​​​ത്തി​​​ന് അ​​​യ​​യ്​​​ക്കു​​​ന്ന​​​വ എ​​​ഐ നി​​​ർ​​​മി​​​ത​​​മാ​​​വ​​​രു​​​ത്. ഇ​​​തി​​​നു​​​പു​​​റ​​മേ ആ​​ൽ​​സ്ഹൈ​​​മേ​​​ഴ്സ്, പാ​​​ർ​​​ക്കി​​​ൻ​​​സ​​​ൺ​​​സ്, സ്‌​​​ട്രോ​​​ക്ക്, എ​​​പ്പി​​​ല​​​പ്സി, ഓ​​​ട്ടി​​​സം, സെ​​​റി​​​ബ്ര​​​ൽ പാ​​​ൾ​​​സി, ഡി​​​മെ​​​ൻ​​​ഷ്യ തു​​​ട​​​ങ്ങി​​​യ ന്യൂ​​​റോ​​​ള​​​ജി​​​ക്ക​​​ൽ രോ​​​ഗ​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യോ, അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യോ പ​​​രി​​​ചാ​​​ര​​​ക​​​രു​​​ടെ​​​യോ, അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യോ, ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യോ ജീ​​​വി​​​താ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​യ്​​​ക്കാ​​​ൻ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഇ​​​വ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽ അ​​​വ​​​രു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

മി​​​ക​​​ച്ച ര​​​ച​​​ന​​​ക​​​ൾ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന സു​​​വ​​​നീ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളെ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ictn 2026. cusat.ac.in

Latest News

Corehub Up