Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Learning Disability

Family Health

പഠനവൈകല്യങ്ങൾ: എങ്ങനെ പരിഹരിക്കാം?

പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ പി​ന്നാക്കാ​വ​സ്ഥ​യി​ൽ ആ​കാ​ൻ കാ​ര​ണ​മാ​കു​ന്ന ഒ​രു ന്യൂ​റോ ഡെ​വ​ല​പ്മെ​ന്‍റ് ഡി​സോ​ഡ​ർ സ്ഥി​തി​യാ​ണ് പ​ഠ​ന വൈ​ക​ല്യം.​ ഇത് എങ്ങനെ പരിഹരിക്കാം?

  • പെ​രു​മാ​റ്റ വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ ന​ൽ​കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം.
  • വൈ​ദ​ഗ്ധ്യമു​ള്ള അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യം തേ​ടു​ക.
  • ഡോ​ക്ട​ർ/മ​ന:​ശാ​സ്ത്ര​ജ്ഞന്‍റെ ഉ​പ​ദേ​ശം തേ​ടു​ക.
  • ശാ​രീ​രി​ക പ​രി​ശോ​ധ​ന- കാ​ഴ്ച, കേ​ൾ​വി എ​ന്നി​വ​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന​തു പ​രി​ശോ​ധി​ക്കു​ക.
  • പ്ര​ത്യേ​ക പ​രി​ശീ​ല​നം - കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ കു​റ​വു​ക​ൾ മ​റി​ക​ട​ക്കാ​ൻ അ​ധ്യാ​പ​ക​രു​ടെ, തെ​റാ​പ്പി​സ്റ്റ് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കാം.
  • ഡി​ജി​റ്റ​ൽ സ​ഹാ​യം- നി​റ​ങ്ങ​ൾ മാ​റ്റു​ക, ടെ​ക്സ്റ്റ് വ​ലു​താ​ക്കു​ക, സൂം ​ചെ​യ്യു​ക തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ പ​ഠ​ന​ത്തി​ന് സ​ഹാ​യ​ക​മാ​കും.
  • ആ​യു​ർ​വേ​ദ​ത്തി​ൽ സ്മൃ​തി, ബു​ദ്ധി എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ബ്ര​ഹ്മി, ശം​ഖുപു​ഷ്പം, ഇ​ര​ട്ടി​മ​ധു​രം, വ​യ​മ്പ് ഇ​വ കു​ട്ടി​യു​ടെ പ്രാ​യം, ശ​രീ​രാ​വ​സ്ഥ അ​നു​സ​രി​ച്ച് ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന​തു​പോ​ലെ ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക.
  • കു​ട്ടി​ക​ളി​ൽ ചെ​യ്യു​ന്ന പ​ഞ്ച​ക​ർ​മ ചി​കി​ത്സ-പ്ര​ധാ​ന​മാ​യും ശി​രോ​ധാ​ര, അ​ഭ്യ​ഗം എ​ന്നി​വ ഏ​കാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​നും സ്മൃ​തി സം​സാ​ര​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്താ​നും നാ​ഡീ​ശു​ദ്ധീ​ക​ര​ണ​ത്തി​നും സ​ഹാ​യി​ക്കു​ന്നു.
  • ഭ​ക്ഷ​ണ​ത്തി​ൽ പാ​ൽ, നെ​യ്യ്, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, ബ​ദാം, മു​ന്തി​രി എ​ന്നി​വ ഉൾപ്പെടു ത്തുന്നതു ന​ല്ല​താ​ണ്.

ഒ​ഴി​വാ​ക്കേ​ണ്ട​ത് - ഫാ​സ്റ്റ് ഫു​ഡ്, പാ​ക്ക​റ്റ് ഭ​ക്ഷ​ണം, അ​തി​മ​ധു​രം, അ​തിയായ ​മു​ള​ക്, കാ​ർ​ബ​ണേ​റ്റ് പാ​നീ​യ​ങ്ങ​ൾ

യോ​ഗ, പ്രാ​ണാ​യാ​മം, ബ്ര​ഹ്മ മു​ദ്ര, പ്രാ​ണ​യാ​മം, ധ്യാ​നം എ​ന്നി​വ കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ന് അ​നു​സ​രി​ച്ചു ചെ​യ്യു​ന്ന​ത് പ​ഠ​ന വൈ​ക​ല്യം പ​രി​ഹ​രി​ക്കാ​ൻ ഒ​രു പ​രി​ധി​വ​രെ സ​ഹാ​യി​ക്കു​ന്നു.

സ്പെ​ഷൽ എ​ഡ്യൂ​ക്കേ​ഷ​ൻ, സ്‌​പീ​ച്ച് തെ​റാ​പ്പി, ഒ​ക്ക്യു​പേഷ​ൻ തെ​റാ​പ്പി, മാ​താ​പി​താ​ക്ക​ളു​ടെ പി​ന്തു​ണ എ​ന്നി​വ ന​ൽ​കു​ന്ന​തി​ലൂ​ടെ ഇ​വ​രു​ടെ ശ്ര​ദ്ധ, ഓ​ർ​മ, പ​ഠ​ന​ശേ​ഷി എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും.

നേരത്തേ തിരിച്ചറിയാം

പ​ഠ​ന വൈ​ക​ല്യ​ങ്ങ​ൾ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് കൃ​ത്യ​മാ​യ ചി​കി​ത്സ​യും പ്ര​ത്യേ​ക പ​രി​ശീ​ല​ന​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ്നേ​ഹ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​വും കു​ട്ടി​യെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കും തി​രി​കെ കൊ​ണ്ടു​വ​രാ​നും പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​രാ​ക്കാ​നും സ​ഹാ​യി​ക്കും.

ഓ​രോ കു​ട്ടി​യും വ്യ​ത്യ​സ്ത​രാ​ണ്. അ​വ​രു​ടെ പ​ഠ​ന രീ​തി​യും വേ​ഗവും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.​ അ​ത​നു​സ​രി​ച്ച് അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ലാണ് ​ന​മ്മു​ടെ ശ്ര​ദ്ധ വേ​ണ്ട​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​നി​ത്യ എ.​ കെ.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ശിശുരോഗവിഭാഗം, ഗ​വ​ൺമെന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര, കാ​സ​ർ​ഗോ​ഡ്.

Latest News

Corehub Up