ലിസ്ബൺ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ബെൻഫിക്കയ്ക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ലെഷ് പൊസ്നാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
റാഫ സിൽവയും ജിയാൻലൂക്ക പ്രെസ്റ്റിയാനിയും ഹിയോർഹൈ സുഡാകോവും ആണ് ഗോളുകൾ നേടിയത്. ലിയോ ബെംഗ്റ്റ്സണാണ് ലെഷ് പൊസ്നാന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബെൻഫിക്കയ്ക്ക് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബെൻഫിക്ക.