ന്യൂയോർക്ക്: ഫൊക്കാന 2026 - 2028 തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലീലാ മാരറ്റ് നേതൃത്വത്തിലുള്ള ടീം എംപവർ പാനലിന്റെ ഔദ്യോഗിക കാമ്പയ്ൻ കിക്കോഫ് ശനിയാഴ്ച ന്യൂയോർക്കിലെ കേരള സെന്ററിൽ നടക്കും.
"Defined by Vision, Driven by Purpose' എന്ന ദൗത്യവാക്യവുമായി മുന്നേറുന്ന ഈ പാനൽ, സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രംഗത്തെത്തുന്നത്.
അമേരിക്കൻ മലയാളി സമൂഹം വർഷങ്ങളായി രാജ്യനിർമാണത്തിൽ നൽകിയ സംഭാവനകളുടെ തുടർച്ചയായി, ഈ കാമ്പയ്ൻ ഒരു സാമൂഹിക പങ്കാളിത്ത വേദിയായി മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
അഭിപ്രായ വ്യത്യാസമുള്ളവർക്കും വിമർശകർക്കും ഉൾപ്പെടെ എല്ലാവർക്കും തുറന്ന വേദിയായിരിക്കുമെന്ന് സംഘം വ്യക്തമാക്കുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും ആശയങ്ങളും നിർദേശങ്ങളും കേൾക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണ് ഈ ശ്രമത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ പ്രതികരണാത്മക സമീപനങ്ങളെക്കാൾ സജീവവും മുൻകൈയെടുക്കുന്ന പങ്കാളിത്തമാണ് ആവശ്യമായത് എന്ന നിലപാടാണ് ടീം എംപവർ ഉയർത്തിപ്പിടിക്കുന്നത്. ഓരോ വ്യക്തിയുടെയും സംഭാവനയും സംഘടനയുടെ വളർച്ചയിൽ നിർണായകമാണെന്ന സന്ദേശമാണ് ഈ കാമ്പയ്ൻ മുഖേന നൽകുന്നത്.
നിലവിലെ ഫൊക്കാന പ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സാമൂഹിക ഉണർവിനെ തുടർന്നു കൊണ്ടുപോകാൻ, അതിനൊത്ത ദർശനവും ഊർജവും ഉള്ള നേതൃസംഘമാണ് ആവശ്യമെന്ന് ടീം എംപവർ വിലയിരുത്തുന്നു.
22 വർഷത്തിലധികം ഫൊക്കാന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ലീലാ മാരറ്റ്, വിവിധ തലങ്ങളിലായി പരിചയസമ്പന്നരായ നേതാക്കളെ ഉൾപ്പെടുത്തി ശക്തമായ ഒരു സംഘത്തെ രൂപപ്പെടുത്തിയിട്ടുണ്ട്.
നേതൃത്വ വികസനം, യുവജന പങ്കാളിത്തം, സംരംഭകത്വ പ്രോത്സാഹനം, കരിയർ വളർച്ച, സമൂഹസഹായ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ക്രമബദ്ധവും ഫലകേന്ദ്രിതവുമായ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതാണ് പാനലിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കേരള സെന്ററിൽ നടക്കുന്ന ഈ കിക്കോഫ് പരിപാടി, നേതാക്കളുമായുള്ള നേരിട്ടുള്ള സംവാദത്തിനും ആശയവിനിമയത്തിനും ഒരു വേദിയായിരിക്കും. സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിലൂടെ, അമേരിക്കൻ മലയാളികളുടെ കൂട്ടായ മുന്നേറ്റത്തിനുള്ള ഒരു പുതിയ ദിശാബോധം രൂപപ്പെടുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ഫൊക്കാന ടീം എംപവർ എക്സിക്യൂട്ടീവ് പാനൽ:
ലീലാ മാരെറ്റ് - പ്രസിഡന്റ്, ജോർജ് ഓലിക്കൽ - ജനറൽ സെക്രട്ടറി, രേവതി പിള്ള - ട്രഷറർ, ലിൻഡോ ജോളി - എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ലാജി തോമസ് - വൈസ് പ്രസിഡന്റ്, ഡോ. ബ്രിജിറ്റ് ജോർജ് - അസോസിയേറ്റ് സെക്രട്ടറി, ഫാൻസി മോൾ - അസോസിയേറ്റ് ട്രഷറർ, ഷാജി സാമുവൽ - അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി, ദേവസി പാലാട്ടി - അഡീഷണൽ അസോസിയേറ്റ് ട്രഷറർ, സരൂപാ അനിൽ - വിമൻസ് ഫോറം ചെയർ.