കൊച്ചി: കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) മേഖലയില്‍ വിവിധ സംരംഭകർ നേരിടുന്ന വായ്പാലഭ്യത പ്രതിസന്ധിയും ധനസഹായത്തിലെ ആവശ്യ-വിതരണ വിടവും ചർച്ച ചെയ്ത് ഇംപാക്ട് ലെന്‍ഡിംഗ് 2026 - കൊച്ചി ചാപ്റ്റര്‍ സമ്മേളനം സമാപിച്ചു.
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് നെക്സോ, സതേണ്‍ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിക്കി) കേരളയുമായി ചേര്‍ന്നു ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, വിവിധ മേഖലകളിലെ സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.