Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lenin

മനുഷ്യത്വം മറക്കാതെ പോളണ്ടിലെ ആ പാർക്ക് ഇന്ത്യൻ രാജാവിന്‍റെ പേരിൽ!

യുദ്ധ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ, ഏ​റ്റ​വും തീ​വ്ര​മാ​യി അ​നു​ഭ​വി​ക്കു​ന്ന​തു കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ്. അ​നാ​ഥ​ത്വ​ത്തി​ന്‍റെ മ​ഹാ​യാ​ന​ങ്ങ​ളി​ൽ എ​രി​ഞ്ഞു​നീ​റി​യ​ത് എ​ത്ര​യോ നരജ​ന്മ​ങ്ങ​ൾ. ത​ങ്ങ​ൾ ചെ​യ്ത കു​റ്റം എ​ന്തെ​ന്നു പോ​ലും അ​റി​യാ​ത്ത ജീ​വി​ത​ങ്ങ​ൾ. ച​രി​ത്രം ജ​യി​ച്ച രാ​ജാ​വി​ന്‍റെ മാ​ത്ര​മ​ല്ല, തോ​റ്റ പ്ര​ജ​ക​ളു​ടെ​യും കൂ​ടി​യാ​ണെ​ന്ന് കാ​ലം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ആ കൊച്ചു നാട്ടുരാജ്യം

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ കൊ​ടും​ഭീ​ക​ര​ത​യി​ൽ ലോ​കം വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ന്ന കാ​ലം. നാ​സി​പ്പ​ട​യു​ടെ അ​ധി​നി​വേ​ശ​വും സോ​വി​യ​റ്റ് യൂ​ണി​യ​നി​ലെ ഗു​ലാ​ഗ് എ​ന്ന കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ അ​ര​ങ്ങേ​റി​യ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളും ത​ക​ർ​ത്തു​ക​ള​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ളി​ഷ് ജീ​വി​ത​ങ്ങ​ൾ.

അ​വ​രി​ൽ ചി​ല​ർ ഇ​ന്ത്യ​യു​ടെ മ​ക്ക​ളാ​യി, ഇ​ന്ത്യ​യി​ലെ കൊ​ച്ചു നാ​ട്ടു​രാ​ജ്യ​മാ​യി​രു​ന്നു. ന​വാ​ന​ഗ​റി​ലെ (ഇപ്പോൾ ജാംനഗർ) മ​ഹാ​രാ​ജാ​വ് ജാം ​സാ​ഹി​ബ് ദി​ഗ്‌​വി​ജ​യ്‌​സിം​ഗ്ജി അ​വ​രെ ഏ​റ്റെ​ടു​ത്തു. അ​വ​രെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ സം​ര​ക്ഷി​ച്ചു. ച​രി​ത്രം, അദ്ദേഹത്തെ ന​ന്മ​യു​ടെ മ​ഹാ​രാ​ജാ​വ്- എ​ന്നു രേ​ഖ​പ്പെ​ടു​ത്തി. മാ​ന​വി​ക​ത​യു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ചരിത്രമാണ് നവാനഗറിന്‍റെ സ്വന്തം ​മ​ഹാ​രാ​ജാ​വി​ന്‍റേ​ത്.

1941ലെ ​സി​ക്കോ​ർ​സ്കി-​മെ​യ്സ്കി ക​രാ​റി​നെ​ത്തു​ട​ർ​ന്ന് സോ​വി​യ​റ്റ് യൂ​ണി​യ​നി​ലെ ഗു​ലാ​ഗു​ക​ളി​ൽനി​ന്നും മറ്റു ത​ട​ങ്ക​ൽപ്പാ​ള​യ​ങ്ങ​ളി​ൽനി​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കിനു പോ​ളി​ഷ് യു​ദ്ധ​ത്ത​ട​വു​കാ​ർ മോ​ചിതരായി. അ​ക്കൂട്ടത്തിൽ ഉറ്റവരും ഉടയവരുമില്ലാത്ത, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​കളുമുണ്ടായിരുന്നു.

അവർക്കു പോകാൻ മണ്ണിലൊരിടം പോലുമില്ലായിരുന്നു. സ്വ​ന്തം നാ​ട് നാ​സി​ക​ളു​ടെ കൈയിലും. കാരാഗൃഗങ്ങളിൽനിന്നു മോചിപ്പിച്ചെങ്കിലും സോ​വി​യ​റ്റ് യൂ​ണി​യൻ അ​വ​രെ ഏ​റ്റെ​ടു​ക്കാ​ൻ തയാറല്ലായിരുന്നു. പ​ട്ടി​ണി​യും രോ​ഗ​ങ്ങ​ളും വേ​ട്ട​യാ​ടി​യ ആ ​കു​രു​ന്നു​ക​ൾ​ക്കു മു​ന്നി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ല​തും വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ച്ചു. ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് വാ​ർ ക്യാ​ബി​ന​റ്റി​ൽ അം​ഗ​മാ​യി​രു​ന്ന ദി​ഗ്‌​വി​ജ​യ്‌​സിംഗ്​ജി ര​ക്ഷ​ക​നാ​യി അ​വ​ത​രി​ക്കു​ന്ന​ത്.

 ഗുലാഗിലെ സ്റ്റാലിൻ‌ ക്രൂരത

ലോകത്തിലെ നരകം ആയിരുന്നു ഗുലാഗ് എന്ന് ഒറ്റവാക്കിൽ പറയാം. സോവിയറ്റ് റഷ്യയിലെ കമ്യൂണി‌‌‌സ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ തന്‍റെ എതിരാളികളെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്ന തടങ്കൽപ്പാളയങ്ങൾ. സ്റ്റാലിന്‍റെയും കൂട്ടാളികളുടെയും കൊടിയ പീഡനത്തിനിരയായി ഏകദേശം 1.5 ദശലക്ഷത്തിനും 1.7 ദശലക്ഷത്തിനും ഇടയിൽ ആളുകൾ ഗുലാഗുകളിൽ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക കണക്ക്.

എന്നാൽ, കമ്യൂണിസ്റ്റ് ചക്രവർത്തി നടത്തിയ നരവേട്ടയിൽ കൊല്ലപ്പെട്ടവരുടെ യഥാർഥ സംഖ്യ ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്നു ചരിത്രകാരന്മാർ പറയുന്നു. പീഡനം, പട്ടിണി, കഠിനമായ തണുപ്പ്, അമിതമായ ജോലിഭാരം, രോഗങ്ങൾ എന്നിവയായിരുന്നു ഗുലാഗിലെ മരണകാരണങ്ങൾ. രാഷ്‌ട്രീയ എതിരാളികൾ, കർഷകർ, ബുദ്ധിജീവികൾ എന്നിവർക്കു പുറമെ, നിസാരകുറ്റങ്ങൾ ചെയ്ത സാധാരണക്കാരെയും സംശയത്തിന്‍റെ പേരിൽ മാത്രം പിടികൂടിയവരെയും ഇവിടെ പാർപ്പിച്ചു.

 

Latest News

Corehub Up