കടുത്തുരുത്തി: ലെന്‍സ്ഫെഡ് 15-ാമത് കോട്ടയം ജില്ലാ കണ്വെന്ഷന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ജി. ജനീവ് അധ്യക്ഷത വഹിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംഎല്‍എ, കെ.ബിനിമോന് എംഎല്‍എ, ലെന്‍സ്ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന് സുധാകൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ, വൈക്കം നഗരസഭാ ചെയര്‍പേഴ്സണ്‍ അബ്ദുള്‍ സലാം റാവുത്തർ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ്, നഗരസഭാ കൗണ്‍സിലര്‍ ഹരിദാസന് നായർ, പഞ്ചായത്തംഗം ടി.സി. വിനോദ്, ലെന്‍സ്ഫെഡ് സംസ്ഥാന ട്രഷറര്‍ ടി.ഗിരീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സനില്‍ കുമാർ, ജില്ലാ ഇന്‍ചാര്‍ജ് സുബിന് ബെന്നി, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.സുധീര്‍ കുമാർ, സംസ്ഥാന സമിതിയംഗങ്ങളായ എ.പ്രദീപ് കുമാർ, ജോഷി സെബാസ്റ്റ്യന്‍, കെ.എൻ. പ്രദീപ് കുമാര്‍, സന്തോഷ് കുമാർ, കെ.കെ. അനില്‍കുമാര്‍, പി.എസ്. റോയ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ബി.വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ ഡി.വിനയകുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും ടി.സി. ബൈജു ക്ഷേമനിധി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കണ്‍വെന്‍ഷന്റെ ഭാഗമായി നിര്‍മാണ സാമഗ്രികളുടെ മിനി എക്സ്പോയും സംഘടിപ്പിച്ചിരുന്നു.