Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leopard Returns

Wayanad

Leopard returns to Chooralmala; snatches pet dog.വീ​ണ്ടും പു​ലിയെത്തി; വളർത്തു നാ​യ​യെ പി​ടി​ച്ചു

വൈ​ത്തി​രി: പു​ഞ്ചി​രി​മ​ട്ടും ഉ​രു​ള്‍ ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​മാ​യ ചൂ​ര​ല്‍​മ​ല​യി​ല്‍ വീ​ണ്ടും പു​ലി ഇ​റ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം​രാ​ത്രി ചൂ​ര​ല്‍​മ​ല വി​ല്ലേ​ജ് റോ​ഡി​ല്‍ എ​ത്തി​യ പു​ലി പ്ര​ദേ​ശ​ത്തെ വി​ജ​യ​ന്‍റെ നാ​യ​യെ പി​ടി​ച്ചു. രാ​ത്രി എ​ട്ട​ര​യോ​ടെ എ​ത്തി​യ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞു.

ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കി​ടെ നാ​ലാം ത​വ​ണ​യാ​ണ് വി​ജ​യ​ന്‍റെ വീ​ടി​ന​ടു​ത്ത് പു​ലി സാ​ന്നി​ധ്യ​മു​ണ്ടാ​വു​ന്ന​ത്. നേ​ര​ത്തേ ഒ​രു നാ​യ​യെ പു​ലി പി​ടി​ച്ചി​രു​ന്നു. പു​ലി​ശ​ല്യം ത​ട​യാ​ന്‍ വ​നം വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​ണ്ട്. പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ല​വ​ട്ടം വ​നം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പ​ട്ട​താ​ണ്.

എ​ന്നാ​ല്‍ പ​രാ​തി​യെ​ത്തു​മ്പോ​ള്‍ സ്ഥ​ല​സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന വ​ന​പാ​ല​ക​ര്‍ ഒ​ന്നോ ര​ണ്ടോ പ​ട​ക്കം പൊ​ട്ടി​ച്ച് മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. ഉ​രു​ള്‍ ദു​ര​ന്ത​ത്തി​നു​ശേ​ഷം നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ വീ​ടൊ​ഴി​ഞ്ഞ​തി​നാ​ല്‍ ചൂ​ര​ല്‍​മ​ല വി​ല്ലേ​ജ് റോ​ഡ് ഭാ​ഗ​ത്ത് മ​നു​ഷ്യ​വാ​സം കു​റ​വാ​ണ്. താ​മ​സം തു​ട​രു​ന്ന​വ​ര്‍ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​പ്പെ​ടു​ക​യാ​ണ്. പു​ലി​യെ പി​ടി​ക്കാ​ന്‍ വ​ന​സേ​ന ത​യാ​റാ​ക​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ സ്ത്രീ ​തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തോ​ട് ചേ​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ലു​ള്ള കു​ട്ട​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ സ്ത്രീ​തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. നാ​ണി​ച്ചി ബാ​ളാ​കോ​വ് ഇ​ന്ന​തി​യി​ലെ മാ​ര​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി​യി​ലാ​യി​രു​ന്ന മാ​ര​യെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. ഇ​വ​രെ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം

മാ​ന​ന്ത​വാ​ടി: വ​നം അ​ടു​ത്തി​ല്ലെ​ങ്കി​ലും ത​ല​പ്പു​ഴ, പു​തി​യി​ടം, ചോ​യി​മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ന​ക​ള്‍ എ​ത്തി​യ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി. വ​ന​സേ​ന തു​ര​ത്തി​യാ​ല്‍​ത്ത​ന്നെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ആ​ന​ക​ള്‍ തി​രി​ച്ചെ​ത്തു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.


ക​ഴി​ഞ്ഞ​ദി​വ​സം പ​ക​ല്‍ ചോ​യി​മൂ​ല, പു​തി​യി​ടം ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ ബേ​ഗൂ​ര്‍ റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക സം​ഘം എ​ത്തി​യാ​ണ് കാ​ടു​ക​യ​റ്റി​യ​ത്. കൃ​ഷി​യി​ട​ങ്ങ​ള്‍ മേ​ച്ചി​ല്‍​പ്പു​റ​മാ​ക്കു​ന്ന ആ​ന​ക​ള്‍ വ​ലി​യ​തോ​തി​ല്‍ വി​ള​നാ​ശം വ​രു​ത്തു​ന്നു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

ചീ​രാ​ലി​ല്‍ ക​ടു​വ

ആ​ടി​നെ പി​ടി​ച്ചു സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചീ​രാ​ലി​ല്‍ വീ​ണ്ടും ക​ടു​വ സാ​ന്നി​ധ്യം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ ക​ടു​വ ക​ണ്ണി​വ​ട്ടം മ​ണ​ല്‍​പ്പ​ള്ളി ഷൗ​ക്ക​ത്തി​ന്റെ ആ​ടി​നെ പി​ടി​ച്ചു. ബ​ഹ​ളം കേ​ട്ട് ഉ​ണ​ര്‍​ന്ന വീ​ട്ടു​കാ​ര്‍ നോ​ക്കി​യ​പ്പോ​ള്‍ കൂ​ട്ടി​ല്‍ ആ​ട് ഉ​ണ്ടാ​യി​രു​ന്നി​ല്ല.


പി​ടി​ച്ച ആ​ടി​നെ ക​ടു​വ വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ സം​ശ​യം. സ്ഥ​ല​ത്ത് എ​ത്തി​യ ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ല്‍ ആ​ടി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​പോ​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ട്ടി​ന്‍​കൂ​ടി​ന് സ​മീ​പം സ​മീ​പം ക​ണ്ടെ​ത്തി​യ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ടു​വ​യു​ടേ​താ​ണെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീ​ക​രി​ച്ചു.
മാ​സ​ങ്ങ​ളാ​യി ചീ​രാ​ലി​ലും സ​മീ​പ​ങ്ങ​ളി​ലും ക​ടു​വ, പു​ലി സാ​ന്നി​ധ്യ​മു​ണ്ട്. ആ​ളു​ക​ള്‍ ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
.

Latest News

Corehub Up