Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leverkusen

ലെ​​വ​​ർ​​കൂ​​സ​​നു ഞെ​​ട്ടി​​ക്കു​​ന്ന തോ​​ൽ​​വി; ഡോ​​ർ​​ട്മു​​ണ്ടി​​ന് ജ​​യം

എ​​ൽ​​വ​​ർ​​സ്ബ​​ർ​​ഗ്്/ ഡോ​​ർ​​ട്മു​​ണ്ട്: ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ ടീ​​മാ​​യ എ​​സ്‌വി ​​എ​​ൽ​​വ​​ർ​​സ്ബ​​ർ​​ഗ് ബു​​ണ്ട​​സ് ലിഗ​​യി​​ലെ അ​​ര​​ങ്ങേ​​റ്റം കെ​​ങ്കേ​​മ​​മാ​​ക്കി. 2024-25ലെ ​​ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ ബെ​​യ​​ർ ലെ​​വ​​ർ​​കൂ​​സ​​നെ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളി​​നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​ എ​​ൽ​​വ​​ർ​​സ്ബ​​ർ​​ഗ് ലീ​​ഗി​​ലെ വ​​ര​​വ് ത​​ക​​ർ​​പ്പ​​നാ​​ക്കി​​യ​​ത്.

2022 വ​​രെ നാ​​ലാം ഡി​​വി​​ഷ​​ണി​​ലാ​​യി​​രു​​ന്ന ടീം 2022-23​​ൽ മൂ​​ന്നാം ഡി​​വി​​ഷ​​നി​​ലെ​​ത്തി. ആ ​​സീ​​സ​​ണി​​ൽ മൂ​​ന്നാം ഡി​​വി​​ഷ​​നി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി ര​​ണ്ടാം ഡി​​വി​​ഷ​​ണ​​ന​​യ ബു​​ണ്ട​​സ് ലി​​ഗ ര​​ണ്ടി​​ലെ​​ത്തി. 2025-26 സീ​​സ​​ണി​​ൽ ബു​​ണ്ട​​സ് ലി​​ഗ ര​​ണ്ടി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് 119 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​മു​​ള്ള ക്ല​​ബ് ആ​​ദ്യ​​മാ​​യി ഒ​​ന്നാം ഡി​​വി​​ഷ​​നാ​​യ ബു​​ണ്ട​​സ് ലി​​ഗ​​യി​​ലേ​​ക്ക് സ്ഥാ​​ന​​ക്ക​​യ​​റ്റം നേ​​ടി​​യ​​ത്.

ബു​​ണ്ട​​സ് ലി​​ഗ​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ന്‍റെ എ​​ട്ടാം മി​​നി​​റ്റി​​ൽ എ​​ൽ​​വ​​ർ​​സ്ബ​​ർ​​ഗി​​നെ ലു​​കാ​​സ് പെ​​റ്റ്കോ​​വ് മു​​ന്നി​​ലെ​​ത്തി​​ച്ചു. തൊ​​ട്ട​​ടു​​ത്ത മി​​നി​​റ്റി​​ൽ കോ​​ൾ കാം​​പ്ബെ​​ൽ ലീഡ് ര​​ണ്ടാ​​ക്കി. ര​​ണ്ടാം പ​​കു​​തി തു​​ട​​ങ്ങി​​യ​​തേ ആ​​തി​​ഥേ​​യ​​രു​​ടെ ലീ​​ഡ് ഡേ​​വി​​ഡ് മോ​​ക്വ മൂ​​ന്നാ​​ക്കി ഉ​​യ​​ർ​​ത്തി.
അ​​വ​​സാ​​ന മി​​നി​​റ്റു​​ക​​ളോ​​ട​​ടു​​ത്ത​​പ്പോ​​ൾ ലെ​​വ​​ർ​​കൂ​​സ​​ൻ തി​​രി​​ച്ച​​ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ശ​​ക്ത​​മാ​​ക്കി. 77-ാം മി​​നി​​റ്റി​​ൽ പീ​​റ്റ​​ർ ഷി​​ക് ഒ​​രു ഗോ​​ൾ മ​​ട​​ക്കി. ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ ആ​​ദ്യ​​മി​​നി​​റ്റി​​ൽ ക്രി​​സ്റ്റ്യ​​ൻ കോ​​ഫ​​ൻ ഒ​​രു ഗോ​​ൾ കൂ​​ടി നേ​​ടി​​യെ​​ങ്കി​​ലും എ​​ൽ​​വ​​ർ​​സ്ബ​​ർ​​ഗി​​ന്‍റെ അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​യ വി​​ജ​​യ​​ത്തെ ത​​ട​​യാ​​നാ​​യി​​ല്ല.

ജ​​യം തു​​ട​​ർ​​ന്ന് യു​​വ​​ന്‍റ​​സ്

ടൂ​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​വു​​മാ​​യി യു​​വ​​ന്‍റ​​സ്. സ്വ​​ന്തം ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ യു​​വ​​ന്‍റ​​സ് എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളി​​ന് പാ​​ർ​​മ​​യെ തോ​​ൽ​​പ്പി​​ച്ചു. ര​​ണ്ടാം പ​​കു​​തി​​യി​​ൽ നി​​കോ ഗോ​​ണ്‍​സാ​​ല​​സ് (62’), ട്യൂ​​ണ്‍ കൂ​​പ്പ്മെ​​യ്നേ​​ഴ്സ് (88’) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. ആറു പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് യുവന്‍റസ്.

 

Latest News

Corehub Up