Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LexieAlford

Kouthukam

ഇൻഫ്ലുവൻസർമാരെയും ചാരവൃത്തിക്കായി ഉപയോഗിക്കുന്നുവോ? വിമാനത്താവളത്തിലെ വിചിത്രമായ അനുഭവം പങ്കുവെച്ച് ട്രാവൽ ഇൻഫ്ലുവൻസർ

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സന്ദർശിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ അമേരിക്കൻ ട്രാവൽ ഇൻഫ്ലുവൻസർ ലെക്സി ആൽഫോർഡിന്‍റെ വിമാനത്താവളത്തിലെ ഒരനുഭവം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.

മധ്യേഷ്യൻ രാജ്യങ്ങളിലെ പര്യടനത്തിന് ശേഷം അമേരിക്കയിലെത്തിയ ലെക്സിയെ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും, തുടർന്നുണ്ടായ സംഭവങ്ങൾ സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതുമായിരുന്നു.

പതിവ് പരിശോധനകൾക്കിടയിൽ വളരെ സൗഹൃദപരമായ രീതിയിൽ പെരുമാറിയ ഉദ്യോഗസ്ഥർ, ലെക്സിയുടെ യാത്രാ വിവരങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.

എന്നാൽ പരിശോധനകൾ പൂർത്തിയായി പുറത്തിറങ്ങുന്നതിനിടയിൽ, അപ്രതീക്ഷിതമായി ഉദ്യോഗസ്ഥരിൽ ഒരാൾ മുന്നോട്ടുവെച്ച ആവശ്യം ലെക്സിയെ അമ്പരപ്പിച്ചു കളഞ്ഞു.

സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും അസാധാരണമായി കാണുകയോ കേൾക്കുകയോ ചെയ്താൽ അത് തങ്ങളെ അറിയിക്കണമെന്നും, അതിനായി തന്‍റെ ഫോൺ നമ്പർ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമാശരൂപേണ താൻ ഒരു ചാരയായി മാറാൻ അമേരിക്കൻ സർക്കാർ ആവശ്യപ്പെട്ടുവെന്നാണ് ലെക്സി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. പിന്നീട് അവരിൽ നിന്ന് തുടർനടപടികളോ സന്ദേശങ്ങളോ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, ഈ സംഭവം വലിയൊരു ചിന്തയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ലോകത്തിന്‍റെ ഏത് കോണിലും എത്തിച്ചേരാനും അവിടെയുള്ള കാര്യങ്ങൾ ദൃശ്യങ്ങളിലൂടെ പങ്കുവെക്കാനും കഴിവുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഭാവിയിൽ വിവരശേഖരണത്തിനായുള്ള ഒരു മാധ്യമമായി മാറിയേക്കുമോ എന്നതാണ് ഈ സംഭവത്തിലൂടെ ഉയരുന്ന ചോദ്യം.

ഔദ്യോഗിക ഏജൻസികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള പല മേഖലകളിലും നിഷ്പ്രയാസം സഞ്ചരിക്കാൻ ഇത്തരം ഇൻഫ്ലുവൻസർമാർക്ക് കഴിയുന്നത് കൊണ്ട് തന്നെ, ഇവരെ ഒരു ഉറവിടമായി കാണാൻ അധികൃതർ ശ്രമിക്കുന്നുണ്ടോ എന്ന സംശയമാണ് ഈ അനുഭവം ബലപ്പെടുത്തുന്നത്.

 

Latest News

Corehub Up