ഉഴവൂർ ഈസ്റ്റ്: നെഹ്റുജി പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് കെ.പി. ജോൺ അധ്യക്ഷത വഹിച്ചു.
മന്ത്രി മോൻസ് ജോസഫിന്റെ എംഎൽഎ ആസ്തിവികസന ഫണ്ടിൽൽനിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബിന്റെ 2024-25 വർഷത്തെ പദ്ധതി വിഹിതത്തിൽനിന്ന് ലഭിച്ച അഞ്ചു ലക്ഷം രൂപയും വിനിയോഗിച്ചാണ് വായനശാല നവീകരിച്ചത്.
ലൈബ്രറിയുടെ നവീകരിച്ച ഹാൾ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ പ്രസംഗിച്ചു.