Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lieutenant

ഇ​​​ന്ന് ലോ​​​ക ന​​​ഴ്സ​​​സ് ദി​​​നം ... ‘ലഫ്റ്റനന്‍റ് കേണൽ നഴ്സിംഗ് സൂപ്രണ്ട്’

കൊ​​​ച്ചി: പി​​​റ​​​ന്ന രാ​​​ജ്യ​​​ത്തി​​​നും അ​​​രി​​​കി​​​ലെ​​​ത്തു​​​ന്ന രോ​​​ഗി​​​ക​​​ൾ​​​ക്കും ഗ്രേ​​​സി ജോ​​​സ​​​ഫി​​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തി​​​ലാ​​​ണ് ഇ​​​ടം. ര​​​ണ്ടി​​​ലും ത​​​ന്‍റെ സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സേ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും ആ​​​ർ​​​ദ്ര​​​മാ​​​യ മു​​​ദ്ര​​​ക​​​ൾ പ​​​തി​​​പ്പി​​​ച്ച​​​താ​​​ണ് ഈ ‘ല​​​ഫ്റ്റ​​​ന​​​ന്‍റ് കേ​​​ണ​​​ൽ ന​​​ഴ്സിം​​​ഗ് സൂ​​​പ്ര​​​ണ്ടി​​​നെ’വ്യ​​​ത്യ​​​സ്ത​​​യാ​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കാ​​​ൽ നൂ​​​റ്റാ​​​ണ്ടോ​​​ളം സൈ​​​നി​​​ക സേ​​​വ​​​നം ചെ​​​യ്ത​​​ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ഴ്സിം​​​ഗ് രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​യ ല​​​ഫ്.​​​കേ​​​ണ​​​ൽ (റി​​​ട്ട.) ഗ്രേ​​​സി ജോ​​​സ​​​ഫ് ഇ​​​ന്നു കോ​​​ല​​​ഞ്ചേ​​​രി എം​​​ഒ​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ഴ്സിം​​​ഗ് സൂ​​​പ്ര​​​ണ്ടാ​​​ണ്.

യു​​​ദ്ധ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും ദു​​​ര​​​ന്ത​​​ഭൂ​​​മി​​​ക​​​ളി​​​ലും മി​​​ലി​​​ട്ട​​​റി ന​​​ഴ്സ് എ​​​ന്ന നി​​​ല​​​യി​​​ൽ‌ ദീ​​​ർ​​​ഘ​​​കാ​​​ലം പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു ന​​​ഴ്സിം​​​ഗി​​​നോ​​​ടു​​​ള്ള ഇ​​​ഷ്‌​​​ടം നെ​​​ഞ്ചി​​​ലേ​​​റ്റി സേ​​​വ​​​ന​​​യാ​​​ത്ര തു​​​ട​​​രു​​​ന്ന​​​ത്.

തൊ​​​ടു​​​പു​​​ഴ ന്യൂ​​​മാ​​​ൻ കോ​​​ള​​​ജി​​​ലെ ബി​​​രു​​​ദ​​​പ​​​ഠ​​​ന​​​ത്തി​​​നി​​​ടെ​​​യാ​​​ണ് വ​​​ഴി​​​ത്ത​​​ല കു​​​രി​​​ശി​​​ങ്ക​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ ഗ്രേ​​​സി​​​ക്ക് അ​​​ഖി​​​ലേ​​​ന്ത്യാ എ​​​ൻ‌​​​ട്ര​​​ൻ​​​സി​​​ലൂ​​​ടെ മും​​​ബൈ​​​യി​​​ൽ മി​​​ലി​​​ട്ട​​​റി ന​​​ഴ്സിം​​​ഗ് പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത്. നാ​​​ലു വ​​​ർ​​​ഷം പ​​​ഠ​​​ന​​​വും പ​​​രി​​​ശീ​​​ല​​​ന​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​റാ​​​യി. ല​​​ഫ്റ്റ​​​ന​​​ന്‍റ് റാ​​​ങ്കി​​​ൽ ല​​​ക്നോ, ജ​​​ല​​​ന്ധ​​​ർ, ചെ​​​ന്നൈ, ​​​പൂ​​​നെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ർ‌​​​മി ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ‌ സേ​​​വ​​​നം.

തേ​​​ജ്പു​​​രി​​​ലെ ഉ​​​ൾ​​​ഫ തീ​​​വ്ര​​​വാ​​​ദി ആ​​​ക്ര​​​മ​​​ണം, ജാ​​​ഫ്ന ആ​​​ക്ര​​​മ​​​ണം, ഗു​​​ജ​​​റാ​​​ത്ത് ഭൂ​​​ക​​​മ്പം എ​​​ന്നി​​​വ​​​യു​​​ടെ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ അ​​​വി​​​ടെ​​​യെ​​​ല്ലാം പ​​​രി​​​ക്കേ​​​റ്റ സൈ​​​നി​​​ക​​​ർ​​​ക്കു മെ​​​ഡി​​​ക്ക​​​ൽ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.

2008ൽ ​​​ല​​​ഫ്റ്റ​​​ന​​​ന്‍റ് കേ​​​ണ​​​ൽ പ​​​ദ​​​വി​​​യി​​​ൽനിന്നു വി​​​ര​​​മി​​​ച്ച​​​ശേ​​​ഷം എം​​​എ​​​സ്‌​​​സി സൈ​​​ക്യാ​​​ട്രി​​​യും ഹോ​​​സ്പി​​​റ്റ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​നും പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 2011 മു​​​ത​​​ൽ കോ​​​ല​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ടാ​​​ണ്.

ന​​​ഴ്സു​​​മാ​​​രു​​​ടെ അ​​​ച്ച​​​ട​​​ക്കം, അ​​​വ​​​രു​​​ടെ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ മ​​​നോ​​​ഭാ​​​വ രൂ​​​പീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം സൈ​​​ന്യ​​​ത്തി​​​ലെ സേ​​​വ​​​ന​​​പ​​​രി​​​ച​​​യം പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണെ​​​ന്ന് ഗ്രേ​​​സി ജോ​​​സ​​​ഫ് പ​​​റ​​​യു​​​ന്നു.

പോ​​​ത്താ​​​നി​​​ക്കാ​​​ട് ചീ​​​ര​​​ക​​​ത്തോ​​​ട്ടം ബെ​​​ന്നി ജേ​​​ക്ക​​​ബാ​​​ണ് (മു​​​ൻ യു​​​എ​​​ഇ ഡി​​​ഫ​​​ൻ​​​സ്) ഗ്രേ​​​സി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ്. ദ​​​ന്ത​​​ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​യ അ​​​ർ​​​നോ​​​ൾ​​​ഡ് ജേ​​​ക്ക​​​ബ്, അ​​​ന്ന ഒ​​​ഷി​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു മ​​​ക്ക​​​ൾ. ഒ​​​ളി​​​മ്പ്യ​​​ൻ ഷൈ​​​നി വി​​​ൽ​​​സ​​​ൺ പി​​​തൃ​​​സ​​​ഹോ​​​ദ​​​ര പു​​​ത്രി​​​യാ​​​ണ്.

Latest News

Corehub Up