Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life Threatening

ജീ​വ​ന് ഭീ​ഷ​ണി; കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​നും ഭ​ര്‍​ത്താ​വി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ​യ്ക്കാ​ണ് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

പോ​ക്‌​സോ കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് കൊ​ണ്ടു പോ​കാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ശ്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും എ​റ​ണാ​കു​ളം ഏ​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് എ​ത്തി​യി​രു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്.

ഇ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കാ​ണി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നാ​യി ഫ​ര്‍​മാ​ന് ഒ​രു മാ​സ​ത്തെ ട്രാ​ന്‍​സി​റ്റ് ജാ​മ്യം ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. ഫ​ര്‍​മാ​നെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ കു​റ്റ​വും ചു​മ​ത്തു​മെ​ന്നാ​ണ് വി​വ​രം. പെ​ണ്‍​കു​ട്ടി​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്റെ​യും ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി.

Latest News

Corehub Up