Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life-threatening

"റോ​ഡ​രി​കി​ലെ ജീ​വ​നെ​ടു​ക്കു​ന്ന കേ​ബി​ളു​ക​ള്‍ അ​റു​ത്തു​മാ​റ്റും'

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ വൈ​​​​ദ്യു​​​​ത പോ​​​​സ്റ്റു​​​​ക​​​​ളി​​​​ലും മ​​​​റ്റു തൂ​​​​ണു​​​​ക​​​​ളി​​​​ലും ജീ​​​​വ​​​​നു ഭീ​​​​ഷ​​​​ണി​​​​യു​​​​യ​​​​ര്‍​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ കെ​​​​ട്ടി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കേ​​​​ബി​​​​ളു​​​​ക​​​​ള്‍ അ​​​​റു​​​​ത്തു​​​​മാ​​​​റ്റും. അ​​​​ല​​​​ക്ഷ്യ​​​​മാ​​​​യി വ​​​​ലി​​​​ച്ചി​​​​ട്ടു​​​​ള്ള കേ​​​​ബി​​​​ളു​​​​ക​​​​ള്‍ മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ഊ​​​​ര്‍​ജ​​​​വ​​​​കു​​​​പ്പ് പു​​​​തി​​​​യ​​​​താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​ടി​​​​യ​​​​ന്ത​​​​ര സു​​​​ര​​​​ക്ഷാ മാ​​​​ര്‍​ഗ​​​​രേ​​​​ഖ​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി ക​​​​ടു​​​​പ്പി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കെ​​​​എ​​​​സ്ഇ​​​​ബി പോ​​​​സ്റ്റു​​​​ക​​​​ളി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത കേ​​​​ബി​​​​ളു​​​​ക​​​​ള്‍ മാ​​​​റ്റാ​​​​ന്‍ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​ര്‍​ക്ക് 15 ദി​​​​വ​​​​സ​​​​ത്തെ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കും. ഈ ​​​​കാ​​​​ലാ​​​​വ​​​​ധി​​​​ക്കു​​​​ള്ളി​​​​ല്‍ മാ​​​​റ്റി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ കെ​​​​എ​​​​സ്ഇ​​​​ബി അ​​​​വ മു​​​​റി​​​​ച്ചു നീ​​​​ക്കും.പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​ത്യ​​​​ന്തം ഭീ​​​​ഷ​​​​ണി​​​​യു​​​​യ​​​​ര്‍​ത്തു​​​​ന്ന കേ​​​​ബി​​​​ളു​​​​ക​​​​ള്‍ നോ​​​​ട്ടീ​​​​സ് കാ​​​​ലാ​​​​വ​​​​ധി നോ​​​​ക്കാ​​​​തെ ഉ​​​​ട​​​​ന്‍ത​​​​ന്നെ നീ​​​​ക്കം ചെ​​​​യ്യാ​​​​ന്‍ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കും ഇ​​​​ല​​​​ക്‌ട്രി​​​​ക്ക​​​​ല്‍ ഇ​​​​ന്‍​സ്പെ​​​​ക്‌​​​ട​​​​റേ​​​​റ്റി​​​​നും അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്നും മാ​​​​ര്‍​ഗ​​​​രേ​​​​ഖ​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ജീ​​​​വ​​​​നു ഭീ​​​​ഷ​​​​ണി​​​​യു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര പ​​​​രാ​​​​തി​​​​ക​​​​ളി​​​​ല്‍ ആ​​​​റു മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണം. മ​​​​റ്റ് പ​​​​രാ​​​​തി​​​​ക​​​​ള്‍ മൂ​​​​ന്നു പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ തീ​​​​ര്‍​പ്പാ​​​​ക്ക​​​​ണം.

സു​​​​ര​​​​ക്ഷാ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്താ​​​​നും ജി​​​​ല്ലാ, താ​​​​ലൂ​​​​ക്ക് ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മി​​​​തി​​​​ക​​​​ള്‍ രൂ​​​​പ​​​വ​​​ത്ക​​​​രി​​​​ക്കും. എ​​​​ഡി​​​​എം ചെ​​​​യ​​​​ര്‍​മാ​​​​നും ജി​​​​ല്ലാ ഇ​​​​ല​​​​ക്‌ട്രി​​​​ക്ക​​​​ല്‍ ഇ​​​​ന്‍​സ്പെ​​​​ക്ട​​​​ര്‍ ക​​​​ണ്‍​വീ​​​​ന​​​​റു​​​​മാ​​​​യി​​​​ട്ടു​​​​ള്ള സ​​​​മി​​​​തി​​​​യി​​​​ല്‍ പോ​​​​ലീ​​​​സ്, കെ​​​​എ​​​​സ്ഇ​​​​ബി, മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​നം, ഫ​​​​യ​​​​ര്‍ ഫോ​​​​ഴ്സ്, ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണം എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും.


ഓ​​​​രോ മൂ​​​​ന്നു മാ​​​​സം കൂ​​​​ടു​​​​മ്പോ​​​​ഴും സ​​​​മി​​​​തി യോ​​​​ഗം ചേ​​​​ര്‍​ന്ന് സു​​​​ര​​​​ക്ഷാ പു​​​​രോ​​​​ഗ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ണം. ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മം ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ന​​​​ധി​​​​കൃ​​​​ത കേ​​​​ബി​​​​ളു​​​​ക​​​​ള്‍ നീ

മ​​​​റ്റ് പ്ര​​​​ധാ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ


എ​​​​ല്ലാ അം​​​​ഗീ​​​​കൃ​​​​ത ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ കേ​​​​ബി​​​​ളു​​​​ക​​​​ളി​​​​ലും ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റു​​​​ടെ പേ​​​​ര്, ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ന​​​​മ്പ​​​​ര്‍, എ​​​​മ​​​​ര്‍​ജ​​​​ന്‍​സി കോ​​​​ണ്‍​ടാ​​​​ക്ട് ന​​​​മ്പ​​​​ര്‍ എ​​​​ന്നി​​​​വ അ​​​​ട​​​​ങ്ങി​​​​യ കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന ടാ​​​​ഗു​​​​ക​​​​ള്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യും പ​​​​തി​​​​പ്പി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.
തൂ​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കേ​​​​ബി​​​​ളു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കു പ​​​​രാ​​​​തി​​​​പ്പെ​​​​ടാ​​​​ന്‍ താ​​​​ലൂ​​​​ക്ക് ത​​​​ല​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കും.
ത​​​​ഹ​​​​സി​​​​ല്‍​ദാ​​​​ര്‍ ചെ​​​​യ​​​​ര്‍​മാ​​​​നാ​​​​യ താ​​​​ലൂ​​​​ക്ക് ത​​​​ല സ​​​​മി​​​​തി​​​​ക​​​​ള്‍ എ​​​​ല്ലാ മാ​​​​സ​​​​വും കേ​​​​ബി​​​​ള്‍ ലൈ​​​​നു​​​​ക​​​​ളി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​ണം
കേ​​​​ബി​​​​ളു​​​​ക​​​​ള്‍ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി വ​​​​ലി​​​​ക്കാ​​​​നും അ​​​​ടി​​​​യ​​​​ന്ത​​​​ര അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ള്‍​ക്കാ​​​​യും ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​ര്‍ പ്ര​​​​ത്യേ​​​​ക ടീ​​​​മു​​​​ക​​​​ളെ സ​​​​ജ്ജ​​​​മാ​​​​ക്ക​​​​ണം​​​​ക്കം ചെ​​​​യ്യാ​​​​ന്‍ ജി​​​​ല്ലാ സ​​​​മി​​​​തി​​​​ക​​​​ള്‍​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​കും.

Latest News

Corehub Up