Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lift Breaks

Kasaragod

ലി​ഫ്റ്റ് വീ​ണ്ടും പ​ണി​മു​ട​ക്കി; വ​യോ​ധി​ക​രെ ക​സേ​ര​യി​ൽ ചു​മ​ന്ന് യാ​ത്ര​ക്കാ​ർ

കാ​സ​ർ​ഗോ​ഡ്: ഒ​രു മേ​ൽ​പ്പാ​ലം അ​ട​ച്ചി​ടു​ക​യും അ​വ​ശേ​ഷി​ച്ച മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ലി​ഫ്റ്റ് പ​ണി​മു​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​യോ​ധി​ക​രും രോ​ഗി​ക​ളു​മാ​യ യാ​ത്ര​ക്കാ​രെ ഒ​പ്പ​മു​ള്ള​വ​ർ ക​സേ​ര​യി​ലി​രു​ത്തി ചു​മ​ന്ന് പാ​ളം മു​റി​ച്ചു​ക​ട​ക്കേ​ണ്ടി​വ​രു​ന്ന സ്ഥി​തി​യാ​യി. ഇ​ന്ന​ലെ നാ​ടെ​ങ്ങും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ക്കു​മ്പോ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഈ ​കാ​ഴ്ച പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ചു.

വ​യോ​ധി​ക​ർ​ക്കും ഒ​പ്പ​മു​ള്ള​വ​ർ​ക്കു​മു​ണ്ടാ​കു​ന്ന വി​ഷ​മ​ത്തി​നൊ​പ്പം ഇ​ട​യ്ക്കി​ടെ സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നു​ക​ൾ അ​മി​ത​വേ​ഗ​ത​യി​ൽ ക​ട​ന്നു​പോ​കു​ന്ന റെ​യി​ൽ​പാ​ത ഈ ​നി​ല​യി​ൽ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​യും യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ലി​ഫ്റ്റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ട​ച്ചി​ട്ട മേ​ൽ​പ്പാ​ലം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി വീ​ണ്ടും ഉ​പ​യോ​ഗ​സ​ജ്ജ​മാ​ക്കു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Latest News

Corehub Up