Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lightning Test

Kozhikode

കൊ​യി​ലാ​ണ്ടി മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​ന് സ​മീ​പ​മു​ള്ള മ​ത്സ്യ സ്റ്റാ​ളു​ക​ളി​ലും കൊ​യി​ലാ​ണ്ടി മ​ത്സ്യ മാ​ർ​ക്ക​റ്റി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

14 സ്റ്റാ​ളു​ക​ളി​ൽ നി​ന്നാ​യി ശേ​ഖ​രി​ച്ച 44 മ​ത്സ്യ​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ത്സ്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.​നി​ല​വി​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​രു​ന്ന​തി​നാ​ൽ ചെ​റു ബോ​ട്ടു​ക​ളി​ൽ പി​ടി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​ക്കു​ന്ന മ​ത്തി, അ​യ​ല തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളു​മാ​ണ് വി​പ​ണി​യി​ൽ പ്ര​ധാ​ന​മാ​യും ല​ഭ്യ​മാ​കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​വ കൃ​ത്യ​മാ​യി ഐ​സ് ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. മ​ത്സ്യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ ഫോ​ർ​മാ​ലി​ൻ , ആ​മോ​ണി​യ​തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​തേ​സ​മ​യം, മ​ത്സ്യം മ​തി​യാ​യ ഐ​സ് ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി വെ​ട്ടി സൂ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up