Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Limerick

Europe

ലീ​മെ​റി​ക്കി​ൽ ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​രം ന​യി​ക്കു​ന്ന യു​വ​ജ​ന - ദ​മ്പ​തി ധ്യാ​നം

 

ഡ​ബ്ലി​ൻ: യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ത്മീ​യ ക​രു​ത്തേ​കു​ന്ന​തി​നാ​യി ലീ​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ജ​ന ധ്യാ​ന​വും ദ​മ്പ​തി ധ്യാ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

"ENCOUNTER' എ​ന്ന പേ​രി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ധ്യാ​നം ഒ​ക്ടോ​ബ​ർ 31, ന​വം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ കി​ൽ​ഡി​മോ​യി​ലെ സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ചി​ൽ ന​ട​ക്കും.

ദ​മ്പ​തി​ക​ൾ​ക്കാ​യു​ള്ള "COVENANT' ധ്യാ​നം ന​വം​ബ​ർ അഞ്ച്, ആറ്, ഏഴ് തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം നാല് മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ ഇ​തേ വേ​ദി​യി​ൽ ന​ട​ക്കും.

ധ്യാ​ന​ങ്ങ​ളു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ന​വം​ബ​ർ എട്ടിന് Dooradoyleയി​ലെ സെന്‍റ് പോൾസ് ചർച്ചിൽ ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ രാ​ത്രി ഏഴിന് സ​മാ​പി​ക്കും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​ർ​ത്താ​വിന്‍റെ സു​വി​ശേ​ഷം പ്ര​ഘോ​ഷി​ക്കു​ന്ന അ​നു​ഗ്ര​ഹീ​ത വ​ച​ന​പ്ര​ഘോ​ഷ​ക​നാ​യ ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​രം ധ്യാ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ലീ​മെ​റി​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ബ്ര​ണ്ട​ൻ ലീ​ഹി ധ്യാ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ വി​ധ പ്രാ​ർ​ഥ​ന​ക​ളും ആ​ശം​സി​ച്ചു.

അ​യ​ർ​ല​ൻഡിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ളെ​യും ദ​മ്പ​തി​ക​ളെ​യും ധ്യാ​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി ഫാ. ​പ്രി​ൻ​സ് മാ​ലി​യി​ൽ അ​റി​യി​ച്ചു.

ധ്യാ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: മോ​ന​ച്ച​ൻ നാ​ര​ക​ത്ത​റ - 087 755 3271, ജോ​ഷ​ൻ കെ. ​ആ​ന്‍റ​ണി - 089 975 3535.

Latest News

Corehub Up