Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Link Winstar Mathew

Europe

ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു​വി​ന് പീ​സ് ക​മ്മി​ഷ​ണ​ർ നി​യ​മ​നം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ജ​സ്റ്റി​സ് വ​കു​പ്പ് മ​ന്ത്രി നി​യാ​ൽ കോ​ളി​ൻ​സ് ടി​ഡി, ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു​വി​നെ കൗ​ണ്ടി ഡ​ബ്ലി​നി​ലെ പീ​സ് ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു.

വി​വി​ധ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി രേ​ഖ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക, ഉ​ത്ത​ര​വു​ക​ളി​ൽ ഒ​പ്പു​വ​യ്ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പീ​സ് ക​മ്മി​ഷ​ണ​റു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മ​ൻ​സു​ക​ളും വാ​റ​ന്‍റു​ക​ളും പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​വും പീ​സ് ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

അ​യ​ർ​ല​ൻഡി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഫി​ന​ഗെ​യി​ൽ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു, പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​യും ഐഒ​സി അ​യ​ർ​ലൻഡിന്‍റെ പ്ര​സി​ഡ​ന്‍റു​മാ​ണ്.

കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഇ​ദ്ദേ​ഹം എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​ര​നാ​ണ്. വി​വി​ധ കോ​ളജ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം സാ​മൂ​ഹി​ക-​ചാ​രി​റ്റി രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

കെഎ​സ്​യു - യൂ​ത്ത് കോ​ൺ​ഗ്ര​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലും ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു​വി​ന്‍റെ പു​തി​യ നി​യ​മ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല പൊ​തു​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

 

Latest News

Corehub Up