Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lional Messi

“മെ​​സി ബാ​​ഴ്‌​​സ​​യി​​ലേ​​ക്കി​​ല്ല”

ബാ​​ഴ്‌​​സ​​ലോ​​ണ: അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി ത​​ന്‍റെ പ​​ഴ​​യ ക്ല​​ബ്ബാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യേ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ള്‍​ക്കു വി​​രാ​​മം.

മെ​​സി ബാ​​ഴ്‌​​സ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ള്‍​ക്കു സ്ഥാ​​ന​​മി​​ല്ല. അ​​ത്ത​​ര​​മൊ​​രു സം​​ഭ​​വം ന​​ട​​ക്കി​​ല്ലെന്ന് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ഹ്വാ​​ന്‍ ലാ​​പോ​​ര്‍​ട്ട അ​​റി​​യി​​ച്ചു.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യി​​ല്‍ മെ​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ കാ​​മ്പ് നൗ​​വി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. കാ​​മ്പ് നൗ​​വി​​ല്‍ നി​​ല്‍​ക്കു​​ന്ന ചി​​ത്ര​​ത്തി​​നൊ​​പ്പം “ഒ​​രു ദി​​വ​​സം എ​​നി​​ക്കു തി​​രി​​ച്ചു​​വ​​രാ​​ന്‍ ക​​ഴി​​യും, ഒ​​രു ക​​ളി​​ക്കാ​​ര​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ വി​​ട​​പ​​റ​​യാ​​ന്‍ മാ​​ത്ര​​മ​​ല്ല, അ​​ങ്ങ​​നെ ചെ​​യ്യാ​​ന്‍ ക​​ഴി​​യി​​ല്ല’’ എ​​ന്ന കു​​റി​​പ്പും മെ​​സി പ​​ങ്കു​​വ​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ മെ​​സി ബാ​​ഴ്‌​​സ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യേ​​ക്കു​​മെ​​ന്ന വാ​​ര്‍​ത്ത പ​​ര​​ന്നു.

Latest News

Corehub Up