Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liquor Smuggling

Wayanad

നൂ​ൽ​പ്പു​ഴ​യി​ൽ ചാ​രാ​യ​വാ​റ്റ് കേ​ന്ദ്രം ക​ണ്ടെ​ത്തി; 200 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നൂ​ൽ​പ്പു​ഴ​യി​ൽ അ​ന​ധി​കൃ​ത ചാ​രാ​യ​വാ​റ്റ് കേ​ന്ദ്രം ക​ണ്ടെ​ത്തി.
നൂ​ൽ​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യോ​ര​ത്തെ ഈ​റ്റ​ക്കാ​ടി​നി​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 200 ലി​റ്റ​ർ വാ​ഷും ചാ​രാ​യം വാ​റ്റു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി പാ​ക​പ്പെ​ടു​ത്തി​യ നി​ല​യി​ലാ​യി​രു​ന്ന വാ​ഷും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. വി​ജ​യ​കു​മാ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്. അ​നീ​ഷ്, എം.​കെ. സു​രേ​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ആ​ർ. ധ്വ​ന്യ​ന്ത്, എ. ​അ​നി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​ൻ.​എം. അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up