കൊച്ചി: ആതുരശുശ്രൂഷാരംഗത്ത് 70 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയ്ക്ക് എറണാകുളം ലിസി ആശുപത്രി എല്ലാ രോഗികള്‍ക്കും സൗജന്യ ഔട്ട് പേഷ്യന്റ് (ഒപി) കണ്സള്ട്ടേഷന് സേവനം ലഭ്യമാക്കുന്നു. ഓരോ മാസത്തിന്റെയും നാലാമത്തെ ശനിയാഴ്ചയിലാണ് സേവനം ലഭിക്കുക.
ലിസി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ എല്ലാ ഒപി വിഭാഗങ്ങളിലും ഈ വര്‍ഷം ഡിസബര്‍ 31 വരെ നിശ്ചിത ദിവസങ്ങളില്‍ സൗജന്യ ഒപി കണ്സള്ട്ടേഷന് സൗകര്യം ലഭ്യമാക്കുമെന്ന് ഡയറക്ടര്‍ ഫാ. ഡോ. പോള്‍ കരേടന് അറിയിച്ചു.
ഫോൺ: 0484 2402044, 0484 6155555, 0484 2552000.