Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LissyThomas

America

ലി​സി തോ​മ​സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: ഷു​ഗ​ർ​ലാ​ൻ​ഡ് നി​വാ​സി​യാ​യ ലി​സി തോ​മ​സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ അ​ന്ത​രി​ച്ചു. പ​തി​വു​പോ​ലെ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ ലി​സി​യെ ഒ​രു വാ​ഹ​നം വ​ന്നി​ടി​ക്കു​ക​യാ​യിരുന്നു.

ഉ​ട​ൻ​ത​ന്നെ ലൈ​ഫ് ഫ്ലൈ​റ്റ് വ​ഴി ലോ​ക്ക​ൽ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും താ​മ​സി​യാ​തെ മ​ര​ണ​മ​ട​യു​ക​യാ​യിരുന്നു. ഷു​ഗ​ർ​ലാ​ൻ​ഡ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ലി​സി​യെ വ​ന്നി​ടി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ സ്ഥ​ല​ത്ത് ത​ന്നെ നി​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഷു​ഗ​ർലാ​ൻ​ഡി​ലെ ന്യൂ​ടെ​റി​റ്റോ​റി​യി​ലു​ള്ള ഹോം​വാ​ർ​ഡു​വെ റോ​ഡി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

നാ​ട്ടി​ൽ രാ​മ​പു​രം സ്വ​ദേ​ശി​യാ​യ അ​ഗ​സ്റ്റി​ൻ തോ​മ​സിന്‍റെ ഭാ​ര്യ​യാ​ണ് ലി​സി. ഹൂ​സ്റ്റ​ണി​ലെ ബ്രൈ​റ്റ് ഓ​ട്ടോ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ബി​ജു ജോ​ർ​ജ് സ​ഹോ​ദ​ര​നാ​ണ്.

ലി​സി ഹൂ​സ്റ്റൺ വിഎ ഹോ​സ്പി​റ്റ​ൽ എം​പ്ലോ​യി ആ​ണ്. ഇ​വി​ട​ത്തെ സെ​ന്‍റ് ജോ​സ​ഫ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ ഒ​രു സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് ലി​സി തോ​മ​സ്.

അ​വ​രു​ടെ മ​നോ​ഗു​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് ഏ​വ​രു​ടെ​യും സ്നേ​ഹാ​ദ​ര​ങ്ങ​ൾ ലി​സി ആ​ർ​ജി​ച്ചി​രു​ന്നു. അ​വ​രു​ടെ വേ​ർ​പാ​ട് സ്വ​ന്തം വീ​ട്ടു​കാ​ർ​ക്ക് മാ​ത്ര​മ​ല്ല മ​റ്റ് അ​നേ​കം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും മ​ല​യാ​ളി​ക​ളെ​യും ദുഃ​ഖ​ത്തി​ൽ ആ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്.

Latest News

Corehub Up