ന്യൂയോർക്ക്: ലിറ്ററിറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പ്രതിമാസ സാഹിത്യ ചർച്ച വെള്ളിയാഴ്ച രാത്രി എട്ടിന് (സിഎസ്ടി) സൂം വഴി നടത്തും.
പരിപാടിയിൽ ലാനാ അംഗങ്ങളായ പ്രശസ്ത എഴുത്തുകാർ ജെയിൻ ജോസഫിന്റെയും രാജേഷ് തെക്കൻമാരുടെയും കഥകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ജെയിൻ ജോസഫിന്റെ "എംറ്റി നെസ്റ്റ്' ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച പ്രശസ്ത കഥയാണ്. ലാന അംഗവും എഴുത്തുകാരിയുമായ റഹീമബി അവതരിപ്പിച്ച് വിലയിരുത്തും.
രാജേഷ് തെക്കൻമാരുടെ മലയാള നാട് മാസികയിൽ പ്രസിദ്ധീകരിച്ച "പല്ലമ്മ' എന്ന കഥ ലാനാംഗം ഷിനോ കുര്യൻ അവതരിപ്പിച്ച് വിലയിരുത്തും.
തുടർന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നതിന് സാഹിത്യപ്രേമികളായ ഏവരെയും ഈ സൂം മീറ്റിങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
സൂം മീറ്റിംഗ് ഐഡി: 826 4349 6504. കൂടുതൽ വിവരങ്ങൾക്ക്: ലാനാ പ്രോഗ്രാം കമ്മിറ്റി ചെയർ പേഴ്സൺ ഷാജു ജോൺ 469 274 6501, പ്രസിഡന്റ് സാമൂവൽ പനവേലി 214 435 0124, സെക്രട്ടറി നിർമല ജോസഫ് 347 204 0062 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.