എടത്വ: ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂട്ടുകാരിക്കൊരു കത്തയച്ച് എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍. പ്രോജക്റ്റ് പ്രിഡേറ്റര്‍ പദ്ധതി ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സന്ദേശമെത്തിക്കുന്നതിനായി, സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും കൂട്ടുകാര്‍ക്കായി എഴുതിയ കത്തുകള്‍ വിദ്യാര്‍ഥി പ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് എടത്വ പോസ്റ്റ് ഓഫീസിലെത്തി തപാലില്‍ അയച്ചു. ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ്, എടത്വ പോസ്റ്റ് മാസ്റ്റര്‍ സതീഷ്, പോസ്റ്റ് വുമണ്‍ വിനീത, പ്രോജക്റ്റ് കണ്‍വീനര്‍ നിധിന് ജോസ് ആന്റണി, സജീവ് കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ, വിദ്യാര്‍ഥികളില്‍ സാമൂഹിക ഉത്തരവാദിത്വവും ബോധവുമുണര്ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോജക്റ്റ് പ്രിഡേറ്റര്‍ പദ്ധതിയുടെ ഭാഗമായി തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.