Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LiteraryLife

America

ജോ​സ് ഓ​ച്ചാ​ലി​യു​ടെ എ​ഴു​ത്തു​ജീ​വി​തം ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൈ​സൈ​റ്റി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ജോ​സ് ഓ​ച്ചാ​ലി​യു​ടെ എ​ഴു​ത്തി​നെ​ക്കു​റി​ച്ചും ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ചാ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. അ​നേ​കം ഭ​ക്തി ഗാ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ള്ള ഇ​ദ്ദേ​ഹം ഒ​രു ഭ​ക്ത​ക​വി​യാ​യും അ​റി​യ​പ്പെ​ടു​ന്നു.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ​യും ലി​റ്റ​റ​റി സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ​യും (ലാ​ന) മു​ൻ പ്ര​സി​ഡ​ന്‍റാ​യ ജോ​സ് ഓ​ച്ചാ​ലി​ൽ സാ​ഹി​ത്യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലും വി​വി​ധ നി​ല​ക​ളി​ൽ നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്.

ജീ​വി​തം ഒ​രു തീ​ർ​ഥ​യാ​ത്ര, പ്ര​വാ​സി​യു​ടെ ഗീ​ത​ങ്ങ​ൾ, ന​ന്മ​ത​ൻ പൂ​മ​രം എ​ന്നീ മൂ​ന്ന് ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളും പ​റു​ദീ​സ​യി​ലെ ച​ക്ര​വാ​ക​പ്പ​ക്ഷി​ക​ൾ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​വും പു​സ്ത​ക രൂ​പ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ല്ല​യ്‌​ക്ക​ടു​ത്ത് തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ ഓ​ച്ചാ​ലി​ൽ കു​ടും​ബ​ത്തി​ൽ വി​ദ്വാ​ൻ പി. ​സി. അ​ബ്ര​ഹാ​മി​ന്‍റെ​യും അ​ന്ന​മ്മ​യെ​ന്ന കൊ​ച്ചു​പെ​ണ്ണി​ന്‍റെ​യും ഒ​ൻ​പ​തു മ​ക്ക​ളി​ൽ ഇ​ള​യ മ​ക​നാ​യി 1949 ജ​നി​ച്ചു. ഭാ​ര്യ: ആ​ൻ​സി ജോ​സ​ഫ്. മ​ക്ക​ൾ: അ​ഞ്ജു, അ​ബു, സാം.

​ഡാ​ള​സി​ലെ എ​ഫ്എം​സി​യി​ൽ ജോ​സ് ഓ​ച്ചാ​ലി​ വ​ള​രെ​ക്കാ​ലം ജോ​ലി ചെ​യ്തു. ഇ​പ്പോ​ൾ ഡാ​ള​സി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്നു.

എ​ഴു​ത്തു​കാ​ര​ൻ ജോ​ൺ മാ​ത്യു ഹൂ​സ്റ്റ​ൺ, ജ​ന​നി മാ​സി​ക ചീ​ഫ് എ​ഡി​റ്റ​ർ ജെ. ​മാ​ത്യൂ​സ് ന്യൂ​യോ​ർ​ക്ക്, ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ, പി.​പി. ചെ​റി​യാ​ൻ, സി.​വി. ജോ​ർ​ജ്, മീ​നു എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​നോ​ഹ​ർ തോ​മ​സ്, രാ​ജു തോ​മ​സ്, ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ഷാ​ജു ജോ​ൺ, സ​ന്തോ​ഷ് പി​ള്ള, പി.​സി. മാ​ത്യു, റ​ഫീ​ക്ക് ത​റ​യി​ൽ, തെ​രേ​സ ടോം, ​റോ​സ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

ജോ​സ് ഓ​ച്ചാ​ലി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തു. കെഎ​ൽഎ​സ് പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​രം മാ​മ്പി​ള്ളി അധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ദ​ർ​ശ​ന മ​ന​യ​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി കൃ​ത​ജ്ഞ​ത​യും അ​റി​യി​ച്ചു.

Latest News

Corehub Up