Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LittyJoy

രാത്രിയിൽ പ്ര​​​​സ​​​​വ വേ​​​​ദ​​​​ന​​​​യു​​​​മാ​​​​യി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ക്കു കൈ ​​​​നീ​​​​ട്ടിയ യുവതിക്ക് മാലാഖയായി ലിറ്റി ജോയി

പാ​​​​ലാ: ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്കും വെ​​​​ള്ള​​​​ക്കെ​​​​ട്ടി​​​​നു​​​​മി​​​​ട​​​​യി​​​​ല്‍ രാ​​​​ത്രി​​​​യി​​​​ല്‍പ്ര​​​​സ​​​​വ​​​​വേ​​​​ദ​​​​ന​​​​യു​​​​മാ​​​​യി റോ​​​​ഡ​​​​രി​​​​കി​​​​ല്‍ നി​​​​ന്ന് ഒ​​​​രു യു​​​​വ​​​​തി കൈ ​​​​കാ​​​​ണി​​​​ച്ചി​​​​ട്ടും​ പ​​​​ല വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും നി​​​​ര്‍ത്താ​​​​തെ പോ​​​​യ​​​​പ്പോ​​​​ള്‍ അ​​വ​​രു​​ടെ മു​​​​ന്നി​​​​ലേ​​​​ക്ക് മാ​​​​ലാ​​​​ഖ​​​​യാ​​​​യി​ കാ​​​​ര്‍ ഓ​​​​ടി​​​​ച്ച് എ​​​​ത്തി​​​​യ​​​​ത് ഒ​​​​രു ന​​​​ഴ്സ്.

യു​​​​വ​​​​തി​​​​യു​​​​ടെ പ്ര​​​​സ​​​​വ​​​​വേ​​​​ദ​​​​ന തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ ന​​​​ഴ്‌​​​​സ് ഒ​​​​ട്ടും സ​​​​മ​​​​യം ക​​​​ള​​​​യാ​​​​തെ അ​​​​വ​​​​രെ​​​​യും ഒ​​​​പ്പം നി​​​​ന്ന കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും കാ​​​​റി​​​​ല്‍ ക​​​​യ​​​​റ്റി മാ​​​​ര്‍ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചു. മു​​​​ക്കാ​​​​ല്‍ മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം യു​​​​വ​​​​തി പെ​​​​ണ്‍കു​​​​ഞ്ഞി​​​​നു ജ​​​​ന്മം ന​​​​ല്‍കി.

കോ​​​​ട്ട​​​​യ​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് പോ​​​​കാ​​​​നാ​​​​യി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ക്ക് സ​​​​ഹാ​​​​യം​​​അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ചു നി​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ​മു​​​​ന്നി​​​​ലേ​​​​ക്കു കാ​​​​ര്‍ ഓ​​​​ടി​​​​ച്ചെ​​​​ത്തി​​​​യ​​​​ത് മാ​​​​ര്‍ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ലെ ത​​​​ന്നെഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം ന​​​​ഴ്സ് ലി​​​​റ്റി ജോ​​​​യി ആ​​​​യി​​​​രു​​​​ന്നു. വ​​​​ഴി​​​​മ​​​​ധ്യേ പ്ര​​​​സ​​​​വി​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യു​​​​വ​​​​തി​​​​യെ കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച് അ​​​​മ്മ​​​​യു​​​​ടെ​​​​യും കു​​​​ഞ്ഞി​​​​ന്‍റെ​​​​യും ജീ​​​​വ​​​​ന്‍ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ വി​​​​വ​​​​രം ന​​​​ഴ്‌​​​​സ് ലി​​​​റ്റി ആ​​​​രോ​​​​ടും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല.

പി​​​​റ്റേ ദി​​​​വ​​​​സം ഓ​​​​ഫ് ആ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഒ​​​​രു ദി​​​​വ​​​​സ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ലി​​​​റ്റി ഡ്യൂ​​​​ട്ടി​​​​ക്ക് എ​​​​ത്തി​​​​യ​​​​ത്. പ്ര​​​​സ​​​​വ​​​​ശേ​​​​ഷം മു​​​​റി​​​​യി​​​​ല്‍ വി​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന യു​​​​വ​​​​തി​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും ലി​​​​റ്റി​​​​യെ ക​​​​ണ്ട് ആ​​​​ശ്ച​​​​ര്യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വം പു​​​​റ​​​​ത്ത​​​​റി​​​​യു​​​​ന്ന​​​​ത്. ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ന​​​​ഴ്‌​​​​സ് ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു ത​​​​ന്‍റെ മു​​​​ന്നി​​​​ലെ​​​​ത്തിര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു യു​​​​വ​​​​തി​​​​ക്കും അ​​​​പ്പോ​​​​ഴാ​​​​ണ് മസി​​​​ലാ​​​​യ​​​​ത്. ത​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നി​​​​ലേ​​​​ക്ക് ദൈ​​​​വ​​​​ദൂ​​​​ത​​​​നെ​​​​പ്പോ​​​​ലെ ലി​​​​റ്റി എ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​സ​​​​വം ക​​​​ഴി​​​​ഞ്ഞ വാ​​​​ഗ​​​​മ​​​​ണ്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വ​​​​തി​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടാം തീ​​​​യ​​​​തി രാ​​​​ത്രി ഒ​​​​ന്‍പ​​​​തോ​​​​ടെ ഡ്യൂ​​​​ട്ടി ക​​​​ഴി​​​​ഞ്ഞു മു​​​​ത്തോ​​​​ലി​​​​യി​​​​ലെ താ​​​​മ​​​​സ സ്ഥ​​​​ല​​​​ത്തേ​​​​ക്കു സ്വ​​​​ന്തം കാ​​​​റി​​​​ല്‍ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രി​​​​ന്നു ലി​​​​റ്റി. പ്ര​​​​ദേ​​​​ശ​​​​ത്ത് വെ​​​​ള്ള​​​​ക്കെ​​​​ട്ടാ​​​​ണെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​യ​​​​തോ​​​​ടെ 25 കി​​ലോ​​മീ​​റ്റ​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള കു​​​​റു​​​​പ്പു​​​​ന്ത​​​​റ​​​​യി​​​​ലെ സ്വ​​​​ന്തം വീ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ചേ​​​​ര്‍പ്പു​​​​ങ്ക​​​​ലി​​​​ല്‍ നി​​​​ന്ന് തി​​​​രി​​​​ഞ്ഞു പോ​​​​കു​​​​ന്ന​​​​തി​​​​നെ​​​​ടെ​​​​യാ​​​​ണ് റോ​​​​ഡ​​​​രി​​​​കി​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ക്കു കൈ ​​​​കാ​​​​ട്ടി സ​​​​ഹാ​​​​യം തേ​​​​ടു​​​​ന്ന കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ ക​​​​ണ്ട​​​​ത്. വാ​​​​ഹ​​​​നം നി​​​​ര്‍ത്തി വി​​​​വ​​​​രം തി​​​​ര​​​​ക്കി​​​​യ​​​​പ്പോ​​​​ള്‍ വാ​​​​ഗ​​​​മ​​​​ണ്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ള്‍ ആ​​​​ണെ​​​​ന്നും കോ​​​​ട്ട​​​​യ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ചേ​​​​ര്‍പ്പു​​​​ങ്ക​​​​ല്‍ ഭാ​​​​ഗ​​​​ത്ത് വാ​​​​ട​​​​ക​​​​യ്ക്ക് താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​രാ​​​​ണെ​​​​ന്നും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍പ​​​​റ​​​​ഞ്ഞു.

മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി കോ​​​​ട്ട​​​​യ​​​​ത്ത് ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. കു​​​​റെ നേ​​​​ര​​​​മാ​​​​യി മ​​​​റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​ട്ടും കി​​​​ട്ടാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​വ​​​​ര്‍ റോ​​​​ഡി​​​​ലി​​​​റ​​​​ങ്ങി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ക്കു കൈ ​​​​നീ​​​​ട്ടി സ​​​​ഹാ​​​​യം അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ച​​​​ത്. ലി​​​​റ്റി ഇ​​​​വ​​​​രെ കാ​​​​റി​​​​ല്‍ ക​​​​യ​​​​റ്റി മു​​​​ന്നോ​​​​ട്ടു നീ​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും യു​​​​വ​​​​തി​​​​യു​​​​ടെ പ്ര​​​​സ​​​​വ​​​​വേ​​​​ദ​​​​ന ക​​​​ല​​​​ശ​​​​ലാ​​​​യ​​​​തും ക​​​​ന​​​​ത്ത മ​​​​ഴ​​​​യും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു അ​​​​ടു​​​​ത്തു​​​​ള്ള മാ​​​​ര്‍ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​​​

അ​​​​വ​​​​സ​​​​രോ​​​​ചി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ മാ​​​​തൃ​​​​ക​​​​യാ​​​​യ ന​​​​ഴ്‌​​​​സ് ലി​​​​റ്റി ജോ​​​​യി​​​​യെ ആ​​​​ശു​​​​പ​​​​ത്രി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അ​​​​നു​​​​മോ​​​​ദി​​​​ച്ചു. മാ​​​​ഞ്ഞൂ​​​​ര്‍സൗ​​​​ത്ത് ക​​​​ല​​​​യ​​​​ന്താ​​​​നം കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​ണ് ലി​​​​റ്റി ജോ​​​​യി.

യു​​​​വ​​​​തി​​​​യു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി ലി​​​​റ്റി ജോ​​​​യി​​​​ക്കു അ​​​​നു​​​​മോ​​​​ദ​​​​നം ന​​​​ല്‍കി. ആ​​​​ശു​​​​പ​​​​ത്രി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ആ​​​​ൻ​​​​ഡ് സി​​​​ഇ​​​​ഒ ഫാ.​​​​ മാ​​​​ത്യു തെ​​​​ക്കേ​​​​ല്‍, അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക് ട​​​​ര്‍മാ​​​​രാ​​​​യ ഫാ.​​​​ജോ​​​​സ് കീ​​​​ര​​​​ഞ്ചി​​​​റ, ഫാ. ​​​​ഡോ.​​​​ ജോ​​​​സ​​​​ഫ് ക​​​​രി​​​​കു​​​​ളം, ഫാ.​​​​ഗ​​​​ര്‍വാ​​​​സീ​​​​സ് ആ​​​​നി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ല്‍, ഫാ.​​​​ മാ​​​​ത്യു ചേ​​​​ന്നാ​​​​ട്ട്, ഫാ.​​​​മാ​​​​ത്യു തു​​​​രു​​​​ത്തി​​​​പ്പ​​​​ള്ളി​​​​ല്‍, ച​​​​ീഫ് ന​​​​ഴ്‌​​​​സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ ഷി​​​​നി തോ​​​​സ്, ഡെ​​​പ്യൂ​​​​ട്ടി ന​​​​ഴ്‌​​​​സിം​​​​ഗ് സൂ​​​​പ്ര​​​​ണ്ട് സു​​​​ബി മാ​​​​ത്യു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up