Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LivingInEngland

Europe

കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ താ​മ​സി​ക്കാ​ൻ ഏ​റ്റ​വും കു​റ​വ് സ​ന്തോ​ഷം ന​ൽ​കു​ന്ന പ്ര​ദേ​ശ​മാ​യി ക്ലാ​ക്‌ട​ൺ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ താ​മ​സി​ക്കാ​ൻ ഏ​റ്റ​വും സ​ന്തോ​ഷം ന​ൽ​കു​ന്ന സ്ഥ​ല​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി റൈ​റ്റ്‌​മൂ​വ് ന​ട​ത്തി​യ 2026-ലെ ​വാ​ർ​ഷി​ക സ​ർ​വേ​യി​ൽ എ​സെ​ക്സി​ലെ ക​ട​ലോ​ര ന​ഗ​ര​മാ​യ ക്ലാ​ക്ട​ൺ-​ഓ​ൺ-​സീ ഏ​റ്റ​വും പി​ന്നി​ൽ.

ഈ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് മേ​ഖ​ല​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്തും ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ 221 പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ദേ​ശീ​യ പ​ട്ടി​ക​യി​ൽ 216-ാം സ്ഥാ​ന​ത്തു​മാ​ണ് ക്ലാ​ക്ട​ൺ ഇ​ടം​പി​ടി​ച്ച​ത്.

റൈ​റ്റ്‌​മൂ​വ് പു​റ​ത്തി​റ​ക്കി​യ പ​തി​ന​ഞ്ചാ​മ​ത് "ഹാ​പ്പി അ​റ്റ് ഹോം ​ഇ​ൻ​ഡ​ക്സ് 2026' റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ബ്രി​ട്ട​നി​ലെ 221 പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി 24,000-ത്തി​ല​ധി​കം ആ​ളു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ത്.

താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തോ​ടു​ള്ള ആ​ളു​ക​ളു​ടെ സം​തൃ​പ്തി​യും സ​ന്തോ​ഷ​വും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​വി​ധ ഘ​ട​ക​ങ്ങ​ളാ​ണ് സ​ർ​വേ​യി​ൽ പ​രി​ഗ​ണി​ച്ച​ത്.

പ്ര​ദേ​ശ​ത്തോ​ടു​ള്ള ആ​ത്മ​ബ​ന്ധം, സാ​മൂ​ഹി​ക ഐ​ക്യം, അ​യ​ൽ​വാ​സി​ക​ളു​മാ​യു​ള്ള സൗ​ഹൃ​ദം, പാ​ർ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളു​ടെ ല​ഭ്യ​ത, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ, സു​ര​ക്ഷ, പൊ​തു​വാ​യ ജീ​വി​ത നി​ല​വാ​രം തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഓ​രോ ഘ​ട​ക​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ത​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ വി​ല​യി​രു​ത്തി. ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്താ​ണ് റൈ​റ്റ്‌​മൂ​വ് റാ​ങ്കിംഗ് ത​യാ​റാ​ക്കി​യ​ത്.

റി​ച്ച്മ​ണ്ട് ഒ​ന്നാം സ്ഥാ​ന​ത്ത്

2026-ലെ ​പ​ട്ടി​ക​യി​ൽ ല​ണ്ട​നി​ലെ റി​ച്ച്മ​ണ്ട് അ​പോ​ൺ തേം​സ് ആ​ണ് ബ്രി​ട്ട​നി​ൽ താ​മ​സി​ക്കാ​ൻ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ പ്ര​ദേ​ശ​മാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​ണ്ടാം സ്ഥാ​നം യോ​ർ​ക്ക്ഷ​യ​റി​ലെ ഹാ​രോ​ഗേ​റ്റി​നും മൂ​ന്നാം സ്ഥാ​നം സൗ​ത്ത് വെ​സ്റ്റി​ലെ സി​റ​ൻ​സെ​സ്റ്റ​റി​നു​മാ​ണ്.

കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ട് മേ​ഖ​ല​യി​ൽ വു​ഡ്ബ്രി​ഡ്ജാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ 15-ാം സ്ഥാ​ന​മാ​ണ് വു​ഡ്ബ്രി​ഡ്ജി​നു​ള്ള​ത്. സെ​ന്‍റ് ആ​ൽ​ബ​ൻ​സ് 16-ാം സ്ഥാ​ന​ത്തും നോ​ർ​വി​ച്ച് 49-ാം സ്ഥാ​ന​ത്തു​മാ​ണ്.

ചെ​ൽം​സ്ഫോ​ർ​ഡ് 102-ാം സ്ഥാ​ന​ത്തും കോ​ൾ​ചെ​സ്റ്റ​ർ 144-ാം സ്ഥാ​ന​ത്തു​മാ​ണ്. ഈ ​മേ​ഖ​ല​യി​ലെ പ​ട്ടി​ക​യി​ൽ ക്ലാ​ക്ട​ൺ 216-ാം സ്ഥാ​ന​ത്താ​ണ്.

അ​തേ​സ​മ​യം, ബ്രി​ട്ട​നി​ലു​ട​നീ​ളം സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 81 ശ​ത​മാ​നം പേ​രും ത​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സ​ന്തോ​ഷ​വാ​ന്മാ​രാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​മ്പ​ത് ശ​ത​മാ​നം പേ​ർ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ​ത്ത് ശ​ത​മാ​നം പേ​ർ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തോ​ടു​ള്ള സ​ന്തോ​ഷ​വും വ​ർ​ധി​ക്കു​ന്ന​താ​യി സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

75 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ 35 ശ​ത​മാ​നം പേ​ർ ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തി​ന് സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ​ത്തി​ൽ പ​ത്ത് മാ​ർ​ക്ക് ന​ൽ​കി​യ​പ്പോ​ൾ 18 മു​ത​ൽ 24 വ​യ​സു​വ​രെ​യു​ള്ള​വ​രി​ൽ ഇ​ത് 16 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

പ്ര​കൃ​തി​യോ​ടു​ള്ള സ​മീ​പ​നം, ആ​വ​ശ്യ​മാ​യ പൊ​തു​സേ​വ​ന​ങ്ങ​ൾ, ക​ട​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും മി​ക​ച്ച തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​സം​തൃ​പ്തി​യെ സ്വാ​ധീ​നി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up