Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lizy Sunny Stephen

America

സ്വ​ർ​ഗീ​യ​നാ​ദം മ്യൂ​സി​ക് ക​ൺ​സേ​ർ​ട്ട് ഇ​ന്ന്

ഡി​ട്രോ​യി​റ്റ്: ലോ​ക​പ്ര​ശ​സ്ത​മാ​യ മ്യൂ​സി​ക് ലൈ​വ് സ്ട്രീ​മിം​ഗ് പ്രോ​ഗ്രാം "സ്വ​ർ​ഗീ​യ​നാ​ദം' വോ​ള്യം 42-ന്‍റെ ഭാ​ഗ​മാ​യി സം​ഗീ​ത വി​രു​ന്നും മു​ഖാ​മു​ഖം പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത യു​വ​ജ​ന പ​രി​ശീ​ല​ക​യും അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​ലി​സി സ​ണ്ണി സ്റ്റീ​ഫ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ചാ​വ​റ (ഏ​റ്റു​മാ​നൂ​ർ) സ്വ​ദേ​ശി​യാ​യ ഡോ. ​ലി​സി സ​ണ്ണി സ്റ്റീ​ഫ​ൻ കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​ക​വും ആ​ത്മീ​യ​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് സ​ഹാ​യി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ വി​ദ​ഗ്ധ​യാ​ണ്.

നി​ല​വി​ൽ ഫ്ലോ​റി​ഡ​യി​ലെ ബെ​ല്ല സി​റ്റ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ ഇ​വ​ർ പ​ള്ളി​ക്കു​ന്ന് XIME ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, പേ​രൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പാ​ളാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്കാ​യു​ള്ള "Rhythm of Life' എ​ന്ന മൂ​ല്യാ​ധി​ഷ്ഠി​ത പു​സ്ത​ക​പ​ര​മ്പ​ര​യു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ​വ​ർ. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്ഥാ​പ​ക​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​നാ​ണ് ഭ​ർ​ത്താ​വ്.

സ​മ​യം (വെ​ള്ളി​യാ​ഴ്ച): ഇ​എ​സ്ടി - രാ​ത്രി 08.15, ഡാ​ള​സ് രാ​ത്രി 7.15, ഇ​ന്ത്യ (ശ​നി​യാ​ഴ്ച): പു​ല​ർ​ച്ചെ 06.30. സൂം ​പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

കു​ര്യ​ൻ കോ​ശി (ഉ​ദ്ഘാ​ട​ന പ്രാ​ർ​ഥ​ന), റ​വ. പ്രേം ​ടി. മാ​ത്യു (സ​മാ​പ​ന പ്രാ​ർ​ഥ​ന) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ഇ​തി​നോ​ടൊ​പ്പം നി​ര​വ​ധി ഗാ​യ​ക​ർ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

സൂം ​ഐ​ഡി: 769 374 4841, പാ​സ്‌​വേ​ഡ്: music.

Latest News

Corehub Up