കൊച്ചി: കേരള ബാങ്ക് കോട്ടയം സിപിസിയിലെ കാഞ്ഞിരപ്പള്ളി ഏരിയയില്‍ വായ്പാമേള നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല മേള ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടര്‍ അഡ്വ. ജോസ് ടോം അധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സി.പി. മാത്തന്, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന രവി, സിപിസി ഡിജിഎം ടി.പി. ജോസഫ്, ഏരിയ മാനേജര്‍ രവി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വ്യവസായ വകുപ്പ് ഓഫീസര്‍ എം.എം. ഫൈസല്‍ എംഎസ്എംഎഇ വായ്പാ സ്കീമുകളെപ്പറ്റി ക്ലാസ് നയിച്ചു. വായ്പാ അനുമതിപത്ര വിതരണം ഡയറക്ടര്‍ ജോസ് ടോം നിര്‍വഹിച്ചു.