Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Election Duty

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഡ്യൂ​​​​ട്ടി; പോ​​​​ലീ​​​​സു​​​​കാ​​​​ര്‍​ക്ക് ഡ്യൂ​​​​ട്ടി ഓ​​​​ഫ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ലെ​​​​ന്ന് ആ​​​​ക്ഷേ​​​​പം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ജോ​​​​ലി​​​​ക​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ക​​​​മ്മീ​​​​ഷ​​​​ന്‍ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ഡ്യൂ​​​​ട്ടി ഓ​​​​ഫ് അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും പ്ര​​​​ഖ്യാ​​​​പ​​​​നം ക​​​​ട​​​​ലാ​​​​സി​​​​ലൊ​​​​തു​​​​ങ്ങി​​​​യെ​​​​ന്ന് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍.

ഒ​​​​രേ​​​യൊ​​​രു ഡ്യൂ​​​​ട്ടി മാ​​​​ത്രം ചെ​​​​യ്യു​​​​ന്ന മ​​​​റ്റു സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്ക് ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ഡ്യൂ​​​​ട്ടി ഓ​​​​ഫ് അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും സം​​​​സ്ഥാ​​​​ന​​​​ത്തെ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ത​​​​ഴ​​​​ഞ്ഞെ​​​​ന്നാ​​​​ണ് ആ​​​​ക്ഷേ​​​​പം.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ല്‍ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന​​​തി​​​നാ​​​ൽ ​പോ​​​ലീ​​​സു​​​കാ​​​ർ നാ​​​​ലു ദി​​​​വ​​​​സം വി​​​​ശ്ര​​​​മ​​​​മി​​​​ല്ലാ​​​​തെ ഡ്യൂ​​​​ട്ടി ചെ​​​​യ്യേ​​​​ണ്ടി​​​വ​​​​രു​​​​ന്നു. ഇ​​​തു സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ​പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

ശ​​​​ബ​​​​രി​​​​മ​​​​ല​​​യി​​​ലെ സു​​​​ര​​​​ക്ഷാ ​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് സേ​​​​ന​​​​യി​​​​ലെ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​മാ​​​​യി 5,000ല​​​​ധി​​​​കം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണു നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​മ​​​​യ​​​​ത്ത് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ എ​​​​ണ്ണം ഇ​​​​തി​​​​ലും കൂ​​​​ടും. ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം മൂ​​​​ന്നാം​ ടേ​​​​ണി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ശ​​​​ബ​​​​രി​​​​മ​​​​ല ഡ്യൂ​​​​ട്ടി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ച്ചു.

ര​​​​ണ്ടാം​ ടേ​​​​ണ്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ര്‍ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍നി​​​​ന്നു തി​​​​രി​​​​ച്ചെ​​​​ത്തി പി​​​​റ്റേ​​​​ന്നു​​​ത​​​​ന്നെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം വ​​​​രെ​​​​യു​​​​ള്ള ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ജോ​​​​ലി​​​​ക​​​​ള്‍​ക്കാ​​​​യി നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഭൂ​​​​രി​​​​പ​​​​ക്ഷം പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന​​​​ച്ചു​​​​മ​​​​ത​​​​ല​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഡ്യൂ​​​​ട്ടി​​​​ക്കു നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ്.

ആ​​​​ദ്യ​​​​ഘ​​​​ട്ട തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ഡ്യൂ​​​​ട്ടി ചെ​​​​യ്ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ ക​​​​ണ്ണൂര്‍, വ​​​​യ​​​​നാ​​​​ട്, മ​​​​ല​​​​പ്പു​​​​റം ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​ട​​​​ക്ക​​​​ന്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ഡ്യൂ​​​​ട്ടി​​​​ക്കാ​​​​യി പു​​​​റ​​​​പ്പെ​​​​ട്ടു. വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​ര്‍​ധ​​​​രാ​​​​ത്രി​​​​യോ​​​​ടെ മാ​​​​ത്ര​​​​മേ ഇ​​​​വ​​​​ര്‍​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്താ​​​​നാ​​​​കൂ. വീ​​​​ട്ടി​​​​ല്‍ പോ​​​​കാ​​​​നും മ​​​​റ്റും ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ഇ​​​​ട്ട യൂ​​​​ണി​​​​ഫോ​​​​മി​​​​ലാ​​​​ണ് മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ലേ​​​​ക്കു ഡ്യൂ​​​​ട്ടി​​​​ക്കാ​​​​യി പോ​​​​കേ​​​​ണ്ടി​​​​വ​​​​ന്ന​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു. മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഡ്യൂ​​​ട്ടി​​​​യി​​​​ലു​​​​ള്ള​​​​ത് 22,000 പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണ്.

ഇ​​​​ന്ന് വോ​​​​ട്ടെ​​​​ടു​​​​പ്പും ക​​​​ഴി​​​​ഞ്ഞ് മെ​​​​ഷീ​​​​നു​​​​ക​​​​ള്‍ തി​​​​രി​​​​ച്ചേ​​​​ൽ​​​പ്പി​​​ച്ച​​​ശേ​​​​ഷം പു​​​​ല​​​​ര്‍​ച്ചെ​​​​യാ​​​​കും പ​​​​ല​​​​ര്‍​ക്കും ജി​​​​ല്ല​​​​ക​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​നാ​​​​കു​​​​ക. 13ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന വോ​​​​ട്ടെ​​​​ണ്ണ​​​​ലി​​​​ലും പ​​​​ല​​​​ര്‍​ക്കും ഡ്യൂ​​​​ട്ടി​​​​യു​​​​ണ്ട്.

Latest News

Corehub Up