Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LocalBodyClearance

ബാ​ർ ലൈ​സ​ൻ​സി​ന് ത​ദ്ദേ​ശസ്ഥാ​പ​ന അ​നു​മ​തിപ​ത്ര​വും നി​ർ​ബ​ന്ധ​മാ​ക്കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബാ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ നേ​ര​ത്തേയു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ത​ദ്ദേ​ശസ്ഥാ​പ​ന ലൈ​സ​ൻ​സും നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തും സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ൽ. നേ​ര​ത്തേ ബാ​ർ ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​പ​ത്രം നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം എ​ടു​ത്തുക​ള​യു​ക​യാ​യി​രു​ന്നു.

ത​ദ്ദേ​ശസ്ഥാ​പ​ന ലൈ​സ​ൻ​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് വി​വി​ധ മ​ദ്യ​വി​രു​ദ്ധ സം​ഘ​ട​ന​ക​ളും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നോ​ടും എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​നോ​ടും അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ പ്ര​ധാ​ന​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണു വി​വ​രം. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നസ​മ​യം നേ​ര​ത്തേയു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തും സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. നേ​ര​ത്തേ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​സ​മ​യം.

എ​ന്നാ​ൽ, ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി.​എ​ൻ. വാ​സ​വ​ൻ എ​ക്സൈ​സ് മ​ന്ത്രി​യാ​യി​രി​ക്കേ ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം അ​ർ​ധ​രാ​ത്രി 12 വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു. ടൂ​റി​സം മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലും ഇ​തു പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ​യാ​ക്കി​യി​രു​ന്നു. മ​ദ്യ​ത്തി​ന്‍റെ ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​നും അ​ക്ര​മപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​മാ​യി സ​മ​യം രാ​ത്രി 10 വ​രെ​യാ​ക്കി കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം മ​ദ്യ​ന​യ ച​ർ​ച്ച​യി​ൽ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

ഇ​ന്ന​ലെ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തൈ​ക്കാ​ട് ഗ​സ്റ്റ്ഹൗ​സി​ൽ ന​ട​ന്ന മ​ദ്യ​ന​യ ച​ർ​ച്ച​യി​ൽ വി​വി​ധ മ​ദ്യ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളെയും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെയും പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​യ്യാം​ചേ​രി കു​ഞ്ഞു​കൃ​ഷ്ണ​ൻ, ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ, ജോ​ണ്‍​സ​ണ്‍ ഇ​ട​യാ​റ​ന്മു​ള, ഇ.​എ. ജോ​സ​ഫ്, സി.​സി. സാ​ജ​ൻ, ബി​ന്ദു ജി. ​മേ​നോ​ൻ, പ്ര​ഫ. ര​വീ​ന്ദ്ര​ൻ, മ​ഹാ​ദേ​വ​ കൈ​മ​ൾ പാ​ലാ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ദ്യ​ന​യ ച​ർ​ച്ച​ക​ൾ ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് അ​വ​സാ​നി​പ്പി​ക്കും. തു​ട​ർ​ന്ന് യു​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്ന് മ​ദ്യ​ന​യ​ത്തി​ന്‍റെ ക​ര​ടി​നു രൂ​പം ന​ൽ​കും. പി​ന്നീ​ട് മ​ന്ത്രി​സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്നു പാ​സാ​ക്കും.

Latest News

Corehub Up