കൊട്ടാരക്കര: എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അരിക്കാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കൊട്ടരക്കര പവിത്രേശ്വരത്തുള്ള ലൊജിസോണ് ലോജിസ്റ്റിക് പാര്‍ക്ക് അഡ്വ. തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം പഞ്ചായത്തംഗം ആര്. രിജു അധ്യക്ഷത വഹിച്ചു. അരിക്കാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് പവിഴം ജോര്‍ജ്, പവിത്രേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലൊജിസോണ് ലോജിസ്റ്റിക് പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് അരിക്കാര്‍ ഗ്രൂപ്പിന്റെ വിപൂലീകരണത്തിന്റെ ഭാഗമായിട്ടാണ് ആരംഭിച്ചിരിക്കുന്നത്. ആധൂനിക ഗതാഗത സംഭരണ സൗകര്യങ്ങള്‍, ഡിജിറ്റില്‍ ഇന്വെന്റററി മാനേജ്മെന്റ്, പ്രദേശിക വിതരണ ശൃംഖലയുമായുള്ള ഏകീകൃത ബന്ധം എന്നിവ പാര്‍ക്കിന്റെ പ്രത്യേകതകളാണ്. പുതിയ ലോജിസ്റ്റിക് പാര്‍ക്ക് വഴി വിതരണ ശേഖരണ ശൃംഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും സമയബന്ധിതമായ വിതരണം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.