തൃശൂർ: മുക്കാട്ടുകര സെന്റ് ജോർജസ് ഇടവകയിലെ കലാ-കായിക സാഹിത്യ മത്സരങ്ങളുടെ ലോഗോ പ്രകാശനം അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
വികാരി ഫാ.ഡോ. വിൻസെന്റ് ചെറുവത്തൂർ, സഹവികാരി ഫാ. നിതിൻ പൊന്നാരി, ഫാ. ജോർജ് ചെങ്ങാലൂർ, സെൻട്രൽ കമ്മിറ്റി കണ്‍വീനർ സി.ഒ. ഡേവിസ്, ജോയിന്റ് കണ്‍വീനർ പ്രിൻസ് മേനാച്ചേരി, കൈക്കാരൻമാരായ സി.ഡി. ജോർജ്, ജോണ്‍ സി. തോമസ്, ഡിക്സണ്‍ ഡേവിസ്, ഷെൽബി, കമ്മിറ്റി കണ്‍വീനർമാർ എന്നിവർ പങ്കെടുത്തു. ഇടവകാംഗമായ അന്നാ മരിയ ഷാജിയാണു ലോഗോ രൂപകല്പന
ചെയ്തത്.