തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 81 മുതല്‍ 86 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ലോക് പോള്‍ പ്രീ-ഇലക്ഷന് സര്‍വേഫലം. എല്‍ഡിഎഫ് 51 മുതല്‍ 59 സീറ്റുകളിലേക്ക് ഒതുങ്ങും.
ബിജെപിക്ക് പരമാവധി രണ്ടു സീറ്റ് വരെ ലഭിച്ചേക്കാമെന്നും ആ പാർട്ടിയുടെ വിജയസാധ്യത തിരുവനന്തപുരം ജില്ലയിലെ ചില മണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നും സര്‍വേഫലം വ്യക്തമാക്കുന്നു. വടക്കൻ, മധ്യകേരളം യുഡിഎഫ് തൂത്തുവാരുമെന്നാണു കണ്ടെത്തൽ. തെക്കൻ കേരളത്തിൽ എൽഡിഎഫിന് കാര്യമായ ക്ഷീണമുണ്ടാകില്ല.
മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായി മാറും. ഇത് കോണ്‍ഗ്രസിന് മുതൽക്കൂട്ടാകും. എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫ് മുന്നേറ്റം നടത്തുമെന്നും സർവേയിലുണ്ട്.