Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LokaKeralaSabha

Middle East and Gulf

ലോ​ക കേ​ര​ള സ​ഭ പി​രി​ച്ചുവി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹം പ്ര​തി​ഷേ​ധി​ക്കു​ക: ഓ​വ​ർ​സീ​സ് എ​ൻസിപി

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പൊ​തുവേ​ദി​യാ​യി ഇ​ട​തുപ​ക്ഷ സ​ർ​ക്കാ​ർ രൂ​പി​ക​രി​ച്ച ലോ​ക കേ​ര​ള സ​ഭ പി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി വി.ഡി. സതീശന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധം അ​റി​യിച്ച് ഓ​വ​ർ​സീ​സ് എ​ൻസിപി ഭാ​ര​വാ​ഹി​ക​ൾ.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും സാ​ധി​ച്ചി​രു​ന്ന സു​പ്ര​ധാ​ന​മാ​യ ഒ​രു സം​വി​ധാ​ന​മാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്.

2018-ൽ ​രൂ​പീ​കൃ​ത​മാ​യ ലോ​ക കേ​ര​ള സ​ഭ, ലോ​ക​ത്തിന്‍റെ ​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ശേ​ഷി​യെ നാ​ടി​ന്‍റെ വി​ക​സ​ന​വു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​ൽ മി​ക​ച്ച പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള നി​യ​മ സ​ഭാം​ഗ​ങ്ങ​ളും പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ 351 അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന ഈ ​ജ​നാ​ധി​പ​ത്യ​വേ​ദി​യെ ഇ​ത്ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​നയാ​ണെ​ന്ന് ഓ​വ​ർ​സീ​സ് എ​ൻസി പി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സ​ർ​ക്കാ​രു​മാ​യു​ള്ള നി​ര​ന്ത​ര ആ​ശ​യ​വി​നി​മ​യ​ത്തി​നും ശ​ക്ത​മാ​യ ഒ​രു ഔ​ദ്യോ​ഗി​ക സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണ്.​ നി​ല​വി​ലു​ള്ള ലോ​ക കേ​ര​ള സ​ഭ സം​വി​ധാ​ന​ത്തി​ൽ പ്ര​വാ​സി പ്രാ​തി​നി​ധ്യം ഇ​ല്ലാ​താ​ക്കു​ന്ന​ത് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കും.

അ​തി​നാ​ൽ ലോ​ക കേ​ര​ള സ​ഭ പി​രി​ച്ചു വി​ടാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ൻസിപി എ​സ്പി ​ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സീ​സ്, നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ, കു​വൈ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് എ​ന്നി​വ​ർ വാ​ർ​ത്താക്കു​റി​പ്പിലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up