Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lokayan2026

ലോ​ക​യാ​ന്‍ സ​മു​ദ്രാ​ന്ത​ര ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി ഐ​എ​ന്‍​എ​സ് സു​ദ​ര്‍​ശി​നി മ​ട​ങ്ങി​യെ​ത്തി

കൊ​​​​ച്ചി: നാ​വി​ക​സേ​ന​യു​ടെ പാ​യ്ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് സു​ദ​ര്‍​ശി​നി പ​ത്തു മാ​സം നീ​ണ്ടു​നി​ന്ന ‘ലോ​ക​യാ​ന്‍ 2026’ സ​മു​ദ്രാ​ന്ത​ര ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി കൊ​ച്ചി ദ​ക്ഷി​ണ നാ​വി​ക​സേ​ന ആ​സ്ഥാ​ന​ത്തു തി​രി​ച്ചെ​ത്തി.

ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ ഐ​എ​ന്‍​എ​സ് സു​ദ​ര്‍​ശി​നി​ക്ക് നാ​വി​ക​സേ​ന വാ​ട്ട​ര്‍ സ​ല്യൂ​ട്ടും നേ​വ​ല്‍ ബാ​ന്‍​ഡി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളു​മാ​യി ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്.

ക​ട​ലി​ന്‍റെ ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ചു സാ​ഹ​സി​ക​യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ പ്രി​യ​പ്പെ​ട്ട​വ​രെ ക​ണ്ണീ​രോ​ടും പു​ഞ്ചി​രി​യോ​ടും കൂ​ടി കെ​ട്ടി​പ്പി​ടി​ച്ചും ചും​ബ​ന​ങ്ങ​ള്‍ ന​ല്‍​കി ആ​ശ്ലേ​ഷി​ച്ചു​മാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ വ​ര​വേ​റ്റ​ത്. ര​ണ്ടു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ 48 നാ​വി​ക സേ​നാം​ഗ​ങ്ങ​ളാ​യി​രു​ന്നു യാ​ത്ര​യു​ടെ ഭാ​ഗ​മാ​യ​ത്.

2026 ജ​നു​വ​രി 20നാ​ണ് കൊ​ച്ചി​യി​ല്‍​നി​ന്ന് ‘ലോ​ക​യാ​ന്‍ 26’ യാ​ത്ര ആ​രം​ഭി​ച്ച​ത്. ഏ​ഷ്യ, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക, വ​ട​ക്കേ അ​മേ​രി​ക്ക എ​ന്നീ വ​ന്‍​ക​ര​ക​ളി​ലെ 11 രാ​ജ്യ​ങ്ങ​ളി​ലാ​യി 17 തു​റ​മു​ഖ​ങ്ങ​ളി​ലാ​ണ് ക​പ്പ​ല്‍ അ​ടു​പ്പി​ച്ച​ത്. അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലൂ​ടെ 19 ദി​വ​സ​ത്തെ സ​മു​ദ്ര​യാ​ത്ര അ​ട​ങ്ങി​യ​താ​യി​രു​ന്നു ഈ ​ദൗ​ത്യം.

ഫ്രാ​ന്‍​സി​ല്‍ ന​ട​ന്ന എ​സ്‌​കേ​ല്‍ അ​സെ​റ്റ് മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ത്ത​തും അ​മേ​രി​ക്ക​യി​ലെ സെ​യി​ല്‍ 250, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ നേ​വ​ല്‍ റി​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ത്ത​തും യാ​ത്ര​യി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ളാ​യി​രു​ന്നു​വെ​ന്ന് സം​ഘാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യോ​ടു പൊ​രു​തി 2,200 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പൂ​ര്‍​ണ​മാ​യും പാ​യ് ഉ​പ​യോ​ഗി​ച്ചു കാ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ​ഞ്ച​രി​ച്ചാ​ണ് ലോ​ക​യാ​ന്‍ യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ല്‍ ദ​ക്ഷി​ണ നാ​വി​ക​സേ​ന മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ല്‍ സ​മീ​ര്‍ സ​ക്‌​സേ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​ത്തി​നും നാ​വി​ക​സേ​ന​യ്ക്കും അ​ഭി​മാ​ന​മാ​യ ക​പ്പ​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ര്‍​പ്പ​ണ​ബോ​ധ​ത്തെ​യും പ്ര​തി​ബ​ദ്ധ​ത​യെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര​പാ​ര​മ്പ​ര്യ​വും അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​തോ​ടൊ​പ്പം പ​രി​ശീ​ല​ന നി​ല​വാ​ര​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത​യു​ടെ​യും തെ​ളി​വാ​ണ് ഈ ​നേ​ട്ട​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up