കൊച്ചി: ടൈറ്റൻ രാഗ തങ്ങളുടെ പുതിയ ഫെസ്റ്റീവ് വാച്ച് ശേഖരമായ രാഗ അൺലോക്ക്ഡ് വിപണിയിൽ അവതരിപ്പിച്ചു.
12,000 രൂപ മുതൽ 25,000 രൂപ വരെ വിലവരുന്ന 14 വ്യത്യസ്ത മോഡലുകളാണ് സ്ത്രീകള്‍ക്കായുള്ള വാച്ച് ശേഖരത്തിലുള്ളത്.
ലോക്കുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയ വാച്ചുകൾ ജ്യാമിതീയ ഡിസൈനുകളും ആഭരണങ്ങളുടെ ചാരുതയും സമന്വയിപ്പിച്ച് നിർമിച്ചവയാണെന്ന് അധികൃതർ പറഞ്ഞു.