Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LollipopLagelu

Kouthukam

ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും 'ലോലിപോപ്പ്' ഹിറ്റ്; അസർബൈജാനി നർത്തകരുടെ പ്രകടനം കണ്ട് അന്തംവിട്ട് ലോകം

അസർബൈജാനിലെ ബക്കു നഗരത്തിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച അന്നപൂർണ ദിവസ് ആഘോഷത്തിനിടയിൽ നടന്ന ഒരു നൃത്തപ്രകടനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.

ജനപ്രിയ ഭോജ്പുരി ഗാനമായ ലോലിപോപ്പ് ലഗേലുവിന് അസർബൈജാനി നർത്തകർ വേദിയിൽ നടത്തിയ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

പരമ്പരാഗത വേഷങ്ങളണിഞ്ഞെത്തിയ നർത്തകർ ഭോജ്പുരി ഗാനത്തിന്‍റെ താളത്തിനൊത്ത് അതിശയിപ്പിക്കുന്ന കൃത്യതയോടെയാണ് ചുവടുകൾ വെച്ചത്. ഈ കാഴ്ച കണ്ടുനിന്ന സദസും വലിയ ആവേശത്തോടെയാണ് പ്രതികരിച്ചത്.

വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പ്രാദേശിക കലകൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവായി ഈ പ്രകടനം മാറിക്കഴിഞ്ഞു. ബിഹാരി സംഗീതത്തിന് യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളിലും വർധിച്ചുവരുന്ന ജനപ്രീതി ഇതിനകം ചർച്ചയായിട്ടുണ്ട്.

വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ഈ മനോഹരമായ സംഗമം ഒരു സാംസ്കാരിക കൈമാറ്റം കൂടിയാണെന്ന് കാഴ്ചക്കാർ വിലയിരുത്തുന്നു. ഇന്‍റർനെറ്റിൽ വൈറലായ ഈ വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

ഭോജ്പുരി ഗാനങ്ങളെ കൂടാതെ മറ്റ് ഇന്ത്യൻ ഭാഷകളിലെ സംഗീതവും കലകളും ലോകമെമ്പാടും എത്തിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഏതായാലും അതിരുകൾ ഭേദിച്ച് ഇന്ത്യൻ സംഗീതം ലോകമെമ്പാടുമുള്ള വേദികളിൽ മുഴങ്ങുന്നത് കലാരംഗത്ത് വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

 

Latest News

Corehub Up