Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Long-term

Ernakulam

‘അ​ങ്ക​മാ​ലി​യു​ടെ വി​ക​സ​ന​ത്തി​ന് വേണം ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍’

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തേ​ടെ മു​നി​സി​പ്പ​ല്‍ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി. അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്ക് മൂ​ലം വീ​ര്‍​പ്പു​മു​ട്ടു​ന്ന ദേ​ശീ​യ പാ​ത​യും എം​സി റോ​ഡും സം​ഗ​മി​ക്കു​ന്ന അ​ങ്ക​മാ​ലി പ​ട്ട​ണ​ത്തി​ല്‍ വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​തും നി​ര്‍​ദി​ഷ്ട അ​ങ്ക​മാ​ലി - കു​ണ്ട​ന്നൂ​ര്‍ ബൈ​പാ​സ്, മെ​ട്രോ റെ​യി​ൽ എ​ന്നി​വ​യ്ക്ക് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​ക​രു​തെ​ന്നും സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​താ​ഗ​തം, കാ​ര്‍​ഷി​കം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ പൊ​തു​വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്പ് വി​ഭാ​വ​നം ചെ​യ്ത അ​ങ്ക​മാ​ലി​യി​ലെ റിം​ഗ് റോ​ഡു​ക​ൾ, ടൗ​ണ്‍​ഹാ​ള്‍, മു​നി​സി​പ്പി​ല്‍ സ്റ്റേ​ഡി​യം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും മു​നി​സി​പ്പ​ല്‍ പൗ​ര​സ​മി​തി മു​ന്നോ​ട്ട് വ​യ്ക്കു​ന്നു. ഇ​തി​നാ​യി അ​ങ്ക​മാ​ലി​യി​ലെ മു​ഴു​വ​ന്‍ ജ​നാ​വ​ലി​യു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യും പൗ​ര​സ​മി​തി അ​ഭ്യ​ര്‍​ഥി​ച്ചു.

സെ​മി​നാ​ർ റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജു പാ​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​നാ​യി. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റീ​ത്ത പോ​ൾ, ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​ല്‍​സ​ണ്‍ മു​ണ്ടാ​ട​ന്‍ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ‍​ർ​പേ​ഴ്സ​ൺ ല​ക്സി ജോ​യി, അ​ങ്ക​മാ​ലി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​ര്യാ​ക്കോ​സ്, അ​ങ്ക​മാ​ലി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ അ​പ്പെ​ക്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജി​ബി വ​ര്‍​ഗീ​സ്, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് പി.​എ. തോ​മ​സ്, ഡോ. ​ജോ​മോ​ന്‍ ത​ച്ചി​ല്‍ എ​ന്നി​വ​ര്‍ അ​ങ്ക​മാ​ലി​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.
ച​ട​ങ്ങി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റു മാ​വേ​ലി, പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ നൈ​ജോ വ​ര്‍​ഗീ​സ് പാ​റേ​ക്കാ​ട്ടി​ൽ, ആ​ല്‍​ബ​ര്‍​ട്ട് ജോ​സ​ഫ്, വി​ന്‍​സെ​ന്‍റ് പൈ​നാ​ട​ത്ത്, മാ​ര്‍​ട്ടി​ന്‍ തെ​റ്റ​യി​ൽ, സ​ജാ​ത് വ​ര്‍​ഗീ​സ്, ഇ.​സി. ശ്രീ​കു​മാ​ർ, പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ര്‍ സാ​ജു ഏ​നാ​യി, ജോ​ര്‍​ജ്ജ് പ​ട​യാ​ട്ടി​ൽ, എ​ന്‍.​വി. സേ​വ്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up