Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LongCake

Middle East and Gulf

അടി നീളമുള്ള ഭീമൻ കേക്ക് മുറിച്ച് ഉദ്ഘാടനം; ഗ്രാൻഡ് ഹൈപ്പർ ഫുഡ് ഫെസ്റ്റിന്

കു​വൈ​റ്റ് സി​റ്റി: ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഒ​രു​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫു​ഡ് ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സ്റ്റോ​റി​ൽ 50 അ​ടി നീ​ള​മു​ള്ള കൂ​റ്റ​ൻ കേ​ക്ക് മു​റി​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

രു​ചി​യു​ടെ​യും ഓ​ഫ​റു​ക​ളു​ടെ​യും ആ​ഘോ​ഷ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​നെ നെ​ഞ്ചേ​റ്റി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സ്നേ​ഹ​സ​മ്മാ​ന​മാ​ണ്. ച​ട​ങ്ങി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം 50 അ​ടി നീ​ള​ത്തി​ൽ ഒ​രു​ക്കി​യ ഭീ​മ​ൻ കേ​ക്ക് ത​ന്നെ​യാ​യി​രു​ന്നു.

ഫ​ഹാ​ഹീ​ൽ സ്റ്റോ​റി​ൽ ഒ​രു​ക്കി​യ ഈ ​കൂ​റ്റ​ൻ കേ​ക്ക് കാ​ണാ​ൻ പ്രി​യ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വേ​ശ​ത്തോ​ടെ ത​ടി​ച്ചു​കൂ​ടി. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്നേ​ഹ​വും പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യി.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ൾ, കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ​മാ​ർ, കു​വൈ​റ്റി​ലെ എ​ല്ലാ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മു​ള്ള ഓ​പ്പ​റേ​ഷ​ൻ​സ് ഹെ​ഡു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഫു​ഡ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​ടെ വ​ലി​യ നി​ര​യാ​ണ് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഫ്ര​ഷ് ഫു​ഡ് എന്നിവ​യി​ലാ​ണ് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ.

ഓ​ഫ​റു​ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി ബി​രി​യാ​ണി മ​ത്സ​രം, പാ​യ​സം മ​ത്സ​രം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കേ​ക്ക് ഡെ​ക്ക​റേ​ഷ​ൻ മ​ത്സ​രം തു​ട​ങ്ങി​യ വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്.

പാ​ച​ക​ത്തി​ലെ കൈ​പ്പു​ണ്യം തെ​ളി​യി​ക്കാ​നും കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള മി​ക​ച്ച വേ​ദി​യാ​കും ഈ ​മ​ത്സ​ര​ങ്ങ​ൾ. മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി, സ്റ്റോ​ർ, പ​ങ്കെ​ടു​ക്കേ​ണ്ട വി​ധം എ​ന്നി​വ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ളി​ലൂ​ടെ അ​റി​യി​ക്കു​ന്ന​താ​ണ്.

Latest News

Corehub Up