തിരുവനന്തപുരം: വ്യാജലോട്ടറി അച്ചടിച്ചു വിൽക്കുന്നതും എഐ ഉപയോഗിച്ച് കബളിപ്പിക്കുന്നതും രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജലോട്ടറി നിർമിക്കുന്നതും ഒരു ലോട്ടറി സമൂഹമാധ്യമങ്ങളിലൂടെ പലർക്ക് കൈമാറുന്നതും ഖജനാവിനു സാന്പത്തിക നഷ്ടമുണ്ടാക്കുന്നു.
പൊലിസും ലോട്ടറി വകുപ്പും ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കും. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും സുമേഷ് അച്യുതന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.