ന്യൂഡൽഹി): നിരവധി വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ വരുത്തിയ വീഴ്ചയ്ക്ക് എൻടിഎ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതിൽ വിമർശനവും പ്രതിഷേധവും കടുക്കുകയാണ്. കഴിഞ്ഞ ജൂണിൽ പരീക്ഷ കഴിഞ്ഞയുടൻ ഗുരുതര വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ പുറത്തു വന്നിരുന്നു.
എന്നാൽ, എൻടിഎ അതിനോട് വ്യക്തമായ പ്രതികരണം നടത്തിയിരുന്നില്ല. ഒന്നര മാസത്തിനുശേഷമാണ് താത്കാലിക ഉത്തരസൂചിക പുറത്തുവിട്ടത്. അതിനു പിന്നാലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു.
പരീക്ഷ കഴിഞ്ഞ് ഒന്നരമാസം കാലതാമസമെടുത്ത് പരീക്ഷ റദ്ദാക്കിയതിലും കടുത്ത വിമർശനമുയരുന്നുണ്ട്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം കഴിയാൻ കാത്തിരിക്കുകയായിരുന്നു പരീക്ഷ റദ്ദാക്കാൻ എന്ന ആക്ഷേപവും കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നു.
സമ്മേളന കാലാവധിയിൽ പരീക്ഷ റദ്ദാക്കിയിരുന്നെങ്കിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം ഒന്നടങ്കം പാർലമെന്റിൽ കൂടുതൽ പ്രതിസന്ധിയിലാക്കിയേനെ.