Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lourdean Trophy

Kottayam

ലൂ​ര്‍​ദി​യ​ന്‍ ട്രോ​ഫി​ക്ക് തു​ട​ക്കം

കോ​ട്ട​യം: ലൂ​ര്‍​ദ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ബി​ഷ​പ് ചാ​ള്‍​സ് ല​വീ​ഞ്ഞ് മെ​മ്മോ​റി​യ​ല്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ലൂ​ര്‍​ദി​യ​ന്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റിനു തു​ട​ക്ക​മാ​യി. സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജേ​ക്ക​ബ് വ​ട്ട​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​തോ​മ​സ് പാ​റ​ത്താ​നം സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് സീ​നി​യ​ര്‍ ക്യാ​പ്റ്റ​ന്‍ ഇ​വാ​നാ ജോ​ബോ​യി ജോ​ര്‍​ജ്, ലൂ​ര്‍​ദ് സ്‌​കൂ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ അ​ഷ്‌​ക​ര്‍ റ​യാ​ന്‍ ആ​രി​ഫ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ആ​ന്‍​സ​മ്മ ജോ​സ​ഫ് പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ര്‍, ട്ര​സ്റ്റി സി​ജോ സൈ​മ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ശ്വ​ദീ​പ്തി അ​ടി​മാ​ലി (39 -32) ചെ​റു​പു​ഷ്പം ക​ണ്ണൂ​രി​നെ​യും, ഗി​രി​ദീ​പം കോ​ട്ട​യം (40-31) എ​സ് എ​ച്ച് കി​ളി​മ​ല​യെ​യും, സെ​ന്‍റ് ആ​ന്‍​സ് കു​ര്യ​നാ​ട് (58-46)​ ഡോ​ണ്‍​ബോ​സ്‌​കോ ഇ​രി​ങ്ങാ​ല​ക്കു​ട​യെ​യും ചെ​റു​പു​ഷ്പം ക​ണ്ണൂ​ര്‍ (54-48)​ ലൂ​ര്‍​ദ് കോ​ട്ട​യ​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളി​ല്‍ മൗ​ണ്ട് കാ​ര്‍​മ​ല്‍ ക​ഞ്ഞി​ക്കു​ഴി (32-7)എ​സ്എ​ച്ച് കി​ളി​മ​ല​യെ​യും, എ​സ്എ​ച്ച് ച​ങ്ങ​നേ​ശേ​രി (20-6) സെ​ന്‍റ് ജോ​സ​ഫ് ആ​ല​പ്പു​ഴ​യെ​യും, പ്രൊ​വി​ഡ​ന്‍​സ് കാ​ലി​ക്ക​റ്റ് (41-24) കെ​ഇ മാ​ന്നാ​ന​ത്തെ​യും, ലൂ​ര്‍​ദ് കോ​ട്ട​യം (34-25) സെ​ന്‍റ് ജോ​സ​ഫ് ആ​ല​പ്പു​ഴ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Latest News

Corehub Up