തിരുവനന്തപുരം: കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജിലെ 2026 ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് ‘സമ്മോഹനം 2026’ കോളജ് കാമ്പസില്‍ സംഘടിപ്പിച്ചു. കോളജ് ഡയറക്ടര്‍ ഫാ.ഡോ. ബിജോയ് അറയ്ക്കല്‍ സ്വാഗതം ആശംസിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ഉദ്ഘാടനനം നിര്‍വഹിച്ചു. റാങ്ക് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പഠനം പൂര്‍ത്തിയാക്കിയ മുന്നൂറോളം വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. എല്‍എംസി എഎസ് പ്രിന്‍സിപ്പല്‍ പ്രഫ. ഷെറിന് ജോസഫ് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
എല്എംസിഇഎസ് പ്രസിഡന്റും ചങ്ങനാശേരി അതിരൂപത വികാരി ജനറാളുമായ മോണ്‍.ഡോ. ജോണ്‍ തെക്കേക്കര മുഖ്യപ്രഭാഷണം നടത്തി. ജി. സ്റ്റീഫന്‍ എംഎല്‍എ പ്രത്യേക സന്ദേശം നല്കി.
എല്എംജിഐ ബര്‍സാര്‍ അഡ്വ. ഫാ. ജോണ്‍ വടക്കേക്കളം, എല്എംഐഎച്ച്എംസിടി പ്രിന്‍സിപ്പല്‍ പ്രഫ. സെബി പി. മാത്യൂസ് എന്നിവര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. എല്എംസിഎസ്ടി പ്രിന്‍സിപ്പല്‍ ഡോ. ബഷീബ വില്‍സണ്‍ നന്ദി രേഖപ്പെടുത്തി.