Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Love Marriage

ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ക​ളെ കു​ത്തി​ക്കൊ​ന്ന് മാ​താ​പി​താ​ക്ക​ൾ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കാ​ൻ വി​സ​മ്മ​തി​ച്ച യു​വ​തി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മാ​താ​പി​താ​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി. ബ​ന്ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ശി​വാ​നി(19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മേ​യ് 18ന് ​അ​യ​ൽ​വാ​സി​യാ​യ ല​ളി​ത് വ​ർ​മ​യ്ക്കൊ​പ്പം ശി​വാ​നി ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു.

ല​ളി​തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്‌​ന ജി​ല്ല​യി​ൽ നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ബ​ന്ദ​യി​ലേ​ക്ക് തി​രി​ക​യെ​ത്തി​ച്ചു.

സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് ദ​മ്പ​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​യു​ക​യും വി​വാ​ഹ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ശി​വാ​നി​യു​ടെ മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ൾ​ക്കൊ​പ്പം മ​ട​ങ്ങി​വ​രു​വാ​ൻ മ​ക​ളെ നി​ർ​ബ​ന്ധി​ച്ചു. എ​ന്നാ​ൽ ഭ​ർ​ത്താ​വി​നൊ​പ്പം പോ​കു​മെ​ന്ന നി​ല​പാ​ട് ശി​വാ​നി സ്വീ​ക​രി​ച്ചു.

ഇ​തി​നി​ടെ മാ​താ​വ് റാ​നോ, ശി​വാ​നി​യെ പി​ന്നി​ൽ നി​ന്നും പി​ടി​ച്ചു​നി​ർ​ത്തു​ക​യും പി​താ​വ് ക​ത്തി​യെ​ടു​ത്ത് ഒ​ന്നി​ല​ധി​കം ത​വ​ണ കു​ത്തു​ക​യു​മാ​യി​രു​ന്നു. വ​യ​റി​ലും കൈ​യി​ലും കൈ​പ്പ​ത്തി​യി​ലും കു​ത്തേ​റ്റ ശി​വാ​നി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണം​സം​ഭ​വി​ച്ചു.

ശി​വാ​നി​യു​ടെ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യും ബ​ന്ദ പോ​ലീ​സ് സൂ​പ്ര​ണ്ട് പ​ലാ​ഷ് ബ​ൻ​സാ​ൽ പ​റ​ഞ്ഞു.

 

Latest News

Corehub Up