Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lovers

പാർക്കുകളിൽ കമിതാക്കൾ മാന്യത പാലിക്കണം: മുംബൈ മേയറുടെ പരാമർശം വിവാദത്തിൽ

മുംബൈ: പാർക്കുകളിലെത്തുന്ന കമിതാക്കൾ മാന്യതയും മര്യാദയും പാലിക്കണമെന്ന മുംബൈ മേയർ റിതു താവ്‌ഡെയുടെ പ്രസ്താവന വിവാദമാകുന്നു. കുർളയിലെ പാർക്കിലെത്തിയ യുവാവിനെയും യുവതിയെയും പ്രായപൂർത്തിയാകാത്തവരുടെ സംഘം ആക്രമിച്ച സംഭവത്തിന് പിന്നാലെ നടത്തിയ പ്രതികരണമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.

ആക്രമണത്തിന് ഇരയായവരുടെ പെരുമാറ്റത്തെക്കുറിച്ച് മേയർ പരാമർശിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പാർക്കുകളിൽ കമിതാക്കൾക്ക് ഇരിക്കാമെന്നും എന്നാൽ പൊതുസ്ഥലങ്ങളിൽ അനുചിതമായ പെരുമാറ്റം പാടില്ലെന്നുമായിരുന്നു മേയറുടെ പരാമർശം. വയോധികരും കുട്ടികളുമായെത്തുന്ന അമ്മമാരും ഉൾപ്പെടെ എല്ലാ പ്രായക്കാരും എത്തുന്ന ഇടങ്ങളാണ് പൊതുപാർക്കുകളെന്നും അവിടെ അന്തസും സ്വഭാവശുദ്ധിയും മാനിച്ചുവേണം ഇടപെടാനെന്നും അവർ വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്കു മുൻപ് കുർള വെസ്റ്റിലെ ഒരു മാളിന് പിന്നിലുള്ള പ്രമോദ് മഹാജൻ ഗാർഡനിലായിരുന്നു കേസിനാസ്പദമായ സംഭവം. പാർക്കിലെത്തിയ യുവാവിനെയും യുവതിയെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പൊലിസ് പിടികൂടിയിരുന്നു.

National

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​മി​താ​ക്ക​ൾ​ക്ക് ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര: വാ​ഗ്ദാ​ന​വു​മാ​യി മു​ൻ മ​ന്ത്രി

ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​മി​താ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര​യെ​ന്ന് മു​ൻ മ​ന്ത്രി കെ.​ടി. രാ​ജേ​ന്ദ്ര ബാ​ലാ​ജി.

ബ​സു​ക​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര​യെ​ന്ന അ​ണ്ണാ ഡി​എം​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പ​രാ​മ​ർ​ശി​ച്ചാ​ണ് രാ​ജേ​ന്ദ്ര ബാ​ലാ​ജി​യു​ടെ പ്ര​സ്താ​വ​ന.

പു​രു​ഷ​ന്മാ​ർ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് ഭാ​ര്യ​മാ​രോ​ടൊ​ത്തും യു​വാ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​മി​താ​ക്ക​ൾ​ക്കൊ​പ്പ​വും ചെ​ല​വി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

സ്ത്രീ​ക​ൾ​ക്ക് മാ​ത്രം യാ​ത്ര സൗ​ജ​ന്യ​മാ​ക്കി​യ​തി​ലൂ​ടെ ഡി​എം​കെ കു​ടും​ബ​ങ്ങ​ളെ വി​ഭ​ജി​ച്ചെ​ന്ന് രാ​ജേ​ന്ദ്ര ബാ​ലാ​ജി ആ​രോ​പി​ച്ചു. സ്ത്രീ​ക​ൾ സൗ​ജ​ന്യ​മാ​യി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ പു​രു​ഷ​ന്മാ​ർ പ​ണം കൊ​ടു​ത്ത് മ​റ്റു ബ​സു​ക​ളി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും മു​ൻ മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up