Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LoyalDog

Video

സ്വ​ന്തം ജീ​വ​ൻ ബ​ലി​ന​ൽ​കി ആ ​കു​ടും​ബ​ത്തെ കാ​ത്തു; വി​ഷ​പ്പാ​മ്പി​നെ വ​ധി​ച്ച് വീ​ര​നാ​യ​ക​നാ​യി വ​ള​ർ​ത്തു​നാ​യ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ൽ വീ​ട്ടു​കാ​രെ വി​ഷ​പ്പാ​മ്പി​ൽ നി​ന്ന് കാ​ത്തു​ര​ക്ഷി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ ബ​ലി​ന​ൽ​കി​യ 'ടോ​മി' എ​ന്ന വ​ള​ർ​ത്തു​നാ​യ​യു​ടെ വീ​ര​ഗാ​ഥ നാ​ടി​നെ​യാ​കെ ക​ണ്ണീ​ര​ണി​യി​ക്കു​ന്നു. അ​ർ​ദ്ധ​രാ​ത്രി​യി​ൽ വീ​ടി​ന് നേ​രെ വ​ന്ന മൂ​ർ​ഖ​ൻ പാ​മ്പി​നോ​ട് ഒ​ൻ​പ​ത് വ​യ​സു​ള്ള ടോ​മി മ​ണി​ക്കൂ​റോ​ള​മാ​ണ് പോ​രാ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ വീ​ട്ടു​കാ​ർ ഉ​റ​ങ്ങു​മ്പോ​ഴാ​ണ് പാ​മ്പ് വീ​ടി​ന് സ​മീ​പ​ത്തേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തി​യ​ത്. അ​പ​ക​ടം മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ ടോ​മി ഉ​റ​ക്കെ കു​ര​ച്ച് വീ​ട്ടു​കാ​രെ ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചു.

തു​ട​ർ​ന്ന് പാ​മ്പ് വീ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ മു​ൻ​വാ​തി​ലി​ന് മു​ന്നി​ൽ പ്ര​തി​രോ​ധം തീ​ർ​ത്ത ടോ​മി, ഭ​യ​ന്നോ​ടാ​തെ പാ​മ്പി​നെ നേ​രി​ടു​ക​യാ​യി​രു​ന്നു. ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ടോ​മി പാ​മ്പി​നെ വ​ധി​ച്ചെ​ങ്കി​ലും, പോ​രാ​ട്ട​ത്തി​നി​ട​യി​ൽ അ​വ​ന് ക​ടി​യേ​റ്റി​രു​ന്നു.

പാ​മ്പി​നെ കൊ​ന്ന് കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, വി​ഷം ശ​രീ​ര​ത്തി​ൽ പ​ട​ർ​ന്ന് അ​വ​ൻ മ​ണ്ണി​ലേ​ക്ക് വീ​ണു. അ​ധി​കം വൈ​കാ​തെ ആ ​വി​ശ്വ​സ്ത മി​ത്രം ജീ​വ​ൻ വെ​ടി​യു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി ത​ങ്ങ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ടോ​മി​യു​ടെ വേ​ർ​പാ​ട് ആ ​കു​ടും​ബ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ന്ന് രാ​ത്രി അ​വ​ൻ ആ ​പാ​മ്പി​നെ ത​ട​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ൽ വീ​ടി​നു​ള്ളി​ൽ വ​ലി​യൊ​രു ദു​ര​ന്തം സം​ഭ​വി​ച്ചേ​നേ എ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ക​ണ്ണീ​രോ​ടെ ഓ​ർ​ക്കു​ന്നു.

നാ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് ടോ​മി​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്ര​യ​യ​പ്പാ​ണ് ന​ൽ​കി​യ​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും ധീ​ര​ത​യു​ടെ​യും പ്ര​തീ​ക​മാ​യ ടോ​മി​യു​ടെ ഓ​ർ​മ്മ​ക​ൾ ആ ​നാ​ടി​ന്‍റെ മ​ന​സി​ൽ എ​ന്നും ഉ​ണ്ടാ​കും.

Latest News

Corehub Up