Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loyola School

Thiruvananthapuram

ല​യോ​ള സ്‌​കൂ​ളി​ല്‍ "സെ​സ്റ്റ് 2026' കാ​ര്‍​ണി​വ​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ല​യോ​ള സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് കാ​ര്‍​ണി​വ​ല്‍ "സെ​സ്റ്റ് 2026' സ​മാ​പി​ച്ചു. മൂ​ന്നു ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​മാ​യ സെ​സ്റ്റ് മു​ത്ത​ച്ഛ​ന്‍, മു​ത്ത​ശി, മാ​താ​പി​താ​ക്ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​രു​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക​പ്പു​റം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച കാ​ര്‍​ണി​വ​ലി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. മാ​താ​പി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് മേ​ള​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ഭാ​ഗ​മാ​യി.

ന​ടി​യും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ പ്രി​യ​ങ്ക നാ​യ​ര്‍ കാ​ര്‍​ണി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് മു​ഖ്യാ​തി​ഥി​യാ​യി. മാ​താ​പി​താ​ക്ക​ളു​ടെ ഫാ​ഷ​ന്‍ ഷോ​യാ​യ "റ​ണ്‍​വേ ആ​ന്‍​ഡ് കോ​ട്യ' കാ​ണി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ച​ല​ച്ചി​ത്ര താ​ര​വും യു​എ​സ് ആ​ര്‍​മി കോം​ബാ​റ്റ് വെ​റ്റ​റ​നു​മാ​യ സി​റി​യ​ക് അ​ല​ഞ്ചേ​രി, മോ​ഡ​ലും മി​സ് യൂ​ണി​വേ​ഴ്‌​സ് കേ​ര​ള ഫൈ​ന​ലി​സ്റ്റു​മാ​യ അ​മ​ല വി​ജി തോം​സ​ണ്‍ എ​ന്നി​വ​ര്‍ ഷോ​ സ്റ്റോ​പ്പ​ര്‍​മാ​രാ​യി അ​ണി​നി​ര​ന്നു. കാ​ര്‍​ണി​വ​ലി​ലൂ​ടെ സ​മാ​ഹ​രി​ച്ച മു​ഴു​വ​ന്‍ തു​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കും.

 

Latest News

Corehub Up