Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ludwigshafen

Europe

ലു​ഡ്വി​ഗ്സ്ഹാ​ഫെ​നി​ല്‍ പ​രു​മ​ല തി​രു​മേ​നി​യു​ടെ പെ​രു​ന്നാ​ൾ ആ​ഘോഷിക്കുന്നു

ലു​ഡ്വി​ഗ്സ്ഹാ​ഫെ​ന്‍: ജ​ര്‍​മ​നി​യി​ലെ ലു​ഡ്വി​ഗ്സ്ഹാ​ഫെ​ന്‍ - ​മാ​ന്‍​ഹൈം - ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മേ​ഖ​ല​യി​ലെ സെന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഈ ​വ​ര്‍​ഷം ച​രി​ത്ര​പ​ര​മാ​യ ഇ​ര​ട്ട ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്.

ശ​നി​യാ​ഴ്ച ഇ​ട​വ​ക​യു​ടെ 35-ാം വാ​ര്‍​ഷി​ക​വും പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 124-ാം ഓ​ര്‍​മ പെ​രുന്നാളും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

ച​രി​ത്രം ഓ​ര്‍​മി​ക്കു​മ്പോ​ള്‍ 

1991 ന​വം​ബ​ര്‍ രണ്ടിന് ലു​ഡ്വി​ഗ്സ്ഹാ​ഫെ​നി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ "വാ​ള്‍​ഫാ​ര്‍​ട്ട് കി​ര്‍​ഷ് മ​രി​യ ഹി​മ്മെ​ല്‍​ഫാ​ര്‍​ട്ട്' എ​ന്ന ദേ​വാ​ല​യ​ത്തി​ല്‍ വ​ച്ച് ഈ ​ഇ​ട​വ​ക​യി​ല്‍ ആ​ദ്യ​മാ​യി പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ര്‍​മ പെ​രു​നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്.

35 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് തു​ട​ക്കം കു​റി​ച്ച അ​നു​ഗ്ര​ഹീ​ത പെ​രു​നാ​ള്‍, അ​തേ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദേ​വാ​ല​യ​ത്തി​ല്‍ വ​ച്ചു​ത​ന്നെ ഈ ​വ​ര്‍​ഷ​വും ആ​ഘോ​ഷി​ക്കു​ന്ന​തി​ല്‍ വി​ശ്വാ​സി​ക​ള്‍ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.

പെ​രുന്നാളി​ന് എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും പൂ​ര്‍​ണ​മാ​യ സ​ഹ​ക​ര​ണ​വും പ്രാ​ര്‍​ഥ​ന​യും ഇ​ട​വ​ക വി​കാ​രി ഫാ. ​ബ്ലെ​സ​ൺ ജോ​ര്‍​ജ് ബാ​ബു അ​ഭ്യ​ര്‍​ഥി​ച്ചു.

വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍

ശ​നി​യാ​ഴ്ച

ഡീ ​വാ​ള്‍​ഫാ​ര്‍​ട്ട് കി​ര്‍​ഷ് മ​രി​യ ഹി​മ്മെ​ല്‍​ഫാ​ര്‍​ട്ട് (ക​പ്പേ​ള​ന്‍​ഗാ​സെ 8, 67071 ലു​ഡ്വി​ഗ്സ്ഹാ​ഫെ​ന്‍ അം ​റൈ​ന്‍ - ഓ​ഗേ​ഴ്സ്ഹൈം).

ഒമ്പത് പ്ര​ഭാ​ത ന​മ​സ്കാ​രം, 10 വി​ശു​ദ്ധ കു​ര്‍​ബാ​ന, 11.30 പ്ര​ദ​ക്ഷി​ണം, 12 ആ​ശീ​ര്‍​വാ​ദം, 12.30 പെ​രു​നാ​ള്‍ നേ​ര്‍​ച്ച, 13.00 ആ​ദ്യ​ഫ​ല ലേ​ലം.

വി​വ​ര​ങ്ങ​ള്‍​ക്ക്: ട്ര​ഷ​റ​ര്‍ - ഷാ​ജി ജേ​ക്ക​ബ് +49 1590 1161560, സെ​ക്ര​ട്ട​റി - ക്രൂ​ബി​ന്‍ എ​ബ്ര​ഹാം +49 1517 5731199.

Latest News

Corehub Up