കൊച്ചി: ലുലു ബ്യൂട്ടി ഫെസ്റ്റ് 2025ന് ഇടപ്പള്ളി ലുലു മാളിൽ 26ന് തുടക്കമാകും. ഫിയാമ എൻഗേജ് അവതരിപ്പിക്കുന്ന ഫെസ്റ്റിൽ വിവൽ, യാർഡ്ലി എന്നീ ബ്രാൻഡുകളാണ് പവേർഡ് ബൈ പാർട്ണർ.
ലുലു നിവ്യാ ബ്യൂട്ടി ക്വീൻ, ലുലു പാരീസ് കോർണർ മാൻ ഓഫ് ദ ഇയർ മത്സരങ്ങളിൽ 18 മുതൽ 30 വരെ പ്രായമുള്ള യുവതീ-യുവാക്കൾക്ക് പങ്കെടുക്കാം. വിജയികൾക്ക് നാലു ലക്ഷം രൂപയുടെ കാഷ് അവാർഡ് സമ്മാനിക്കും.
www.lulubeautyfest.in എന്ന വെബ്സൈറ്റിലൂടെ 19നു മുന്പ് രജിസ്റ്റർ ചെയ്യണം. ബ്യൂട്ടി ഫെസ്റ്റ് നടക്കുന്ന 26 മുതൽ ഡിസംബർ ഏഴു വരെ ലുലുവിൽ ബ്യൂട്ടി പ്രൊഡക്ടുകൾക്ക് 50 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് ലുലു അധികൃതർ അറിയിച്ചു.